SignIn
Kerala Kaumudi Online
Thursday, 20 August 2026 8.26 PM IST

"നെഗറ്റീവ് എനർജി മാറ്റാൻ നഗ്നചിത്രങ്ങൾവേണം, വിവസ്ത്രയായി വ്യായാമങ്ങൾ ചെയ്യണം " മോട്ടിവേഷണൽ സ്പീക്കറുടെ തനിനിറം പുറത്ത്

arrest-youth-
അറസ്റ്റിലായ ദിവ്യ ജിതേന്ദ്ര പർമാർ

പൂനെ :മോ‌ട്ടിവേഷണൽ സ്പീക്കർ എന്ന വ്യാജേന 22കാരിയിൽ നിന്ന് നഗ്നചിത്രങ്ങൾ കൈക്കലാക്കിയ യുവാവ് പിടിയിൽ. പൂനെ സ്വദേശിയായ ദിവ്യ ജിതേന്ദ്ര പർമാറാണ് (23( പിടിയിലായത്. ഇയാളുടെ മൊബൈൽഫോണും ലാപ്ടോപ്പും പൊലീസ് പിടിച്ചെടുത്തു. മോട്ടിവേഷണൽ സ്പീക്കറാണെന്നും ഇൻഫ്ലുവൻസറാണെന്നും പരിചയപ്പെടുത്തിയാണ് യുവതിയുമായി പ്രതി ബന്ധം സ്ഥാപിച്ചത്. തുടർന്ന് യുവതിയുടെ നഗ്നചിത്രങ്ങൾ ഇയാൾ ആവശ്യപ്പെട്ടു. യുവതിയുടെ ശരീരത്തിലെ നെഗറ്റീവ് എനർ‌ജി മാറ്റാൻ നഗ്ന ചിത്രങ്ങൾ വേണമെന്നായിരുന്നു ആവശ്യം. കൂടാതെ വിവസ്ത്രയായി ചില വ്യായാമങ്ങൾ ചെയ്യണമെന്നും പ്രതി ആവശ്യപ്പെട്ടിരുന്നു.

ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. കൂടുതൽ സ്ത്രീകളിൽ നിന്ന് ഇയാൾ ഇത്തരത്തിൽ ചിത്രങ്ങൾ കൈക്കലാക്കിയിട്ടുണ്ടോ എന്നതും പൊലീസ് അന്വേഷിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MPTIVATIONAL SPEAKER, MOTIVATIONAL SPEAKER KERALA, NEGATIVE ENERGY, CRIME NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY