SignIn
Kerala Kaumudi Online
Sunday, 16 August 2026 12.30 AM IST

ആൺ സുഹൃത്തിനൊപ്പം പോയ കാമുകിയെ തടയാൻ കാറിന്റെ മുകളിൽ കയറി‌; വാഹനം നിർത്തിയില്ല, യുവാവിന് ദാരുണാന്ത്യം

param-preet-singh
പരംപ്രീത് സിംഗ്

റായ്പൂർ: പ്രണയബന്ധവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം. റായ്പൂരിലെ എയിംസ് ആശുപത്രിക്ക് മുന്നിൽ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. താതിബന്ധ് സ്വദേശിയായ പരംപ്രീത് സിംഗ് (34) ആണ് മരിച്ചത്. യുവതിയും ആൺ സുഹൃത്തും കാറിലെത്തിയതോടെയാണ് തർക്കമുണ്ടായതെന്ന് ദൃക്സാക്ഷികൾ പൊലീസിനോട് പറഞ്ഞു. പരംപ്രീത് സിംഗും യുവതിക്കൊപ്പമുണ്ടായിരുന്ന ആൺ സുഹൃത്തും തമ്മിലായിരുന്നു വാക്കുതർക്കം.

തുടർന്ന് യുവതി കാറിൽ കയറി യാത്രതിരിക്കാൻ ശ്രമിച്ചു. ഇത് തടയുന്നതിനായി പരംപ്രീത് കാറിന്റെ മുകളിൽ കയറിയെന്നാണ് വിവരം. എന്നാൽ ഡ്രൈവർ വാഹനം നിർത്താതെ അമിത വേഗതയിൽ ഓടിച്ചു. അൽപ്പദൂരം പിന്നിട്ടപ്പോൾ ഓടിക്കൊണ്ടിരുന്ന കാറിന്റെ മുകളിൽനിന്ന് പരംപ്രീത് താഴേക്ക് വീണു. തുടർന്ന് ഡ്രൈവർ വാഹനം നിർത്താതെ പരംപ്രീതിന്റെ ശരീരത്തിലൂടെ കയറ്റിയിറക്കി രക്ഷപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ പരംപ്രീത് സംഭവസ്ഥലത്തുതന്നെ മരിച്ചു.


ദുർഗ് സ്വദേശിയായ ഭാരത് മംഗനാനിയുമായി പരംപ്രീതിന് നേരത്തെ തർക്കമുണ്ടായിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ദൃക്സാക്ഷികളുടെ മൊഴികളും സംഭവസ്ഥലത്തുനിന്ന് ലഭിച്ച മറ്റ് തെളിവുകളും അടിസ്ഥാനമാക്കി പൊലീസ് കൊലക്കേസ് രജിസ്റ്റർ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കേസിൽ ഒളിവിൽ പോയ മുഖ്യ പ്രതി ഭാരത് മംഗനാനിയെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനൊപ്പം ദൃക്സാക്ഷികളിൽ നിന്നും മൊഴിയെടുക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്.

English Summary

A 34-year-old man, Parampreet Singh, died in Raipur after allegedly being run over by a car during a dispute linked to a romantic relationship. Police said Singh climbed onto the car to stop a woman from leaving, but fell from the moving vehicle and was allegedly run over by the driver.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME, MAN DIES, ACCIDENT, MURDERCASE, RAIPUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY