നെയ്യാറ്റിൻകര: മദ്യലഹരിയിൽ 10 വയസുകാരിയെ ഉപദ്രവിച്ച പ്രതിക്ക് 6 വർഷം കഠിന തടവ്.
കുന്നത്തുകാൽ തവയത്തുക്കോണം പ്ലാവിള വീട്ടിൽ ഷാജിയെയാണ് (46) നെയ്യാറ്റിൻകര അതിവേഗ കോടതി (പോക്സോ) ജഡ്ജി കെ.എം.സുജ 6 വർഷം കഠിനതടവിനും,15,000 രൂപ പിഴ ഒടുക്കാനും വിധിച്ചത്.
2018ൽ മറ്റൊരു കേസിൽപ്പെട്ട് ജയിൽ മോചിതനായി വന്നതിന്റെ തൊട്ടടുത്ത ദിവസമാണ് പ്രതി, ഉറങ്ങിക്കിടന്ന പെൺകുട്ടിയെ ഉപദ്രവിച്ചത്.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പൂവച്ചൽ എഫ്.വിനോദ്,അഡ്വ.വി.ആർ.മായാദേവി എന്നിവർ ഹാജരായി.വെള്ളറട എസ്.എച്ച്.ഒയായിരുന്ന എസ്.സതീഷ് കുമാറാണ് പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |