
കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാൾക്ക് തടവും പിഴയും വിധിച്ചു. വെള്ളമുണ്ട കാഞ്ഞായി വീട്ടിൽ അബ്ദുൾ റഷീദ് (40) നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽകോടതി ജഡ്ജ് കെ. കൃഷ്ണ കുമാർ ശിക്ഷിച്ചത്. ഐ.പി.സി, പോക്‌സോ, ഐ.ടി ആക്ടുകളിലെ വിവിധ വകുപ്പുകൾ പ്രകാരം 15 വർഷം തടവും 242000 രൂപ പിഴയും വിധിച്ചു. 2021 ൽ ഇയാൾ പ്രായപൂർത്തിയാവാത്ത കുട്ടിയെ ഫോണിലൂടെ നിരന്തരം ബന്ധം പുലർത്തുകയും വിവിധയിടങ്ങളിൽ കൊണ്ടുപോയി ലൈംഗീകാതിക്രമം നടത്തുകയും ചെയ്യുകയായിരുന്നു. ദൃശ്യങ്ങൾ ഫോണിൽ സൂക്ഷിച്ച് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അന്നത്തെ വെള്ളമുണ്ട സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ആയിരുന്ന ഷജു ജോസഫാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. അസി. സബ് ഇൻസ്‌പെക്ടർ ബിജു വർഗീസ് അന്വേഷണത്തിന് സഹായിച്ചു. പ്രോസിക്ക്യൂഷനുവേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ജി. ബബിത ഹാജരായി.
അബ്ദുൾ റഷീദ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |