SignIn
Kerala Kaumudi Online
Thursday, 25 June 2026 1.03 PM IST

അനധികൃത പടക്ക നിർമ്മാണം: ഒരാൾ പിടിയിൽ

kjhgh

തുറവൂർ: പടക്ക നിർമ്മാണത്തിന് ആവശ്യമായ വസ്തുക്കൾ അനധികൃതമായി സൂക്ഷിച്ചിരുന്ന പ്രതിയെ പൊലീസ് പിടികൂടി. വളമംഗലം കേന്ദ്രമാക്കി ലൈസൻസ് ഇല്ലാതെ കരിമരുന്നും പടക്ക നിർമ്മാണ സാമഗ്രികളും സൂക്ഷിച്ചുവെന്നാരോപിച്ചാണ് നടപടി. തുറവൂർ പഞ്ചായത്ത് 13-ാം വാർഡിൽ വളമംഗലം കൂത്തപ്പള്ളി വീട്ടിൽ പ്രജീഷ് (43) ആണ് പിടിയിലായത്. കുത്തിയതോട് എസ്.എച്ച്.ഒക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന അഞ്ചര കിലോ കരിമരുന്ന്, ഓലപ്പടക്കം നിർമ്മിക്കാൻ ഉപയോഗിക്കുന്ന പനയോല, ചാക്കുനൂൽ, തിരി തുടങ്ങിയവ പിടിച്ചെടുത്തത്. ഇയാളെ പിന്നീട് പോലീസ് ജാമ്യത്തിൽ വിട്ടയച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY