SignIn
Kerala Kaumudi Online
Thursday, 25 June 2026 2.56 PM IST

പൊലീസുകാരെ മർദ്ദിച്ച കേസ്: ഒരാൾ കൂടി പിടിയിൽ

ci

തിരുവനന്തപുരം: ഡ്യൂട്ടിക്കിടെ പൊലീസുദ്യോഗസ്ഥരെ മർദ്ദിച്ച കേസിൽ ഒരാളെ കൂടി കന്റോൺമെന്റ് പൊലീസ് പിടികൂടി. രാജാജി നഗർ സ്വദേശിയായ സിബിൻ (19, കിച്ചാമണി) ആണ് പിടിയിലായത്. മാർച്ച് 22ന് രാത്രി തമ്പാനൂർ മുത്തുമാരിയമ്മൻ ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. റോഡിൽ അസഭ്യം വിളിക്കുകയും ബഹളം വെയ്ക്കുകയും ചെയ്ത യുവാക്കളോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്. ഗ്രേഡ് എ.എസ്.ഐ ശ്രീജിത്ത്,സി.പി.ഒ ആഷിക് എന്നിവരെ തടഞ്ഞുവച്ച് മർദിച്ച സംഘത്തിൽ സിബിനെ കൂടാതെ അഭിറാം,സൂരജ് എന്നിവരും ഉണ്ടായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ സൂരജിനെ നേരത്തെ പിടികൂടിയിരുന്നു. ഇയാൾ റിമാൻഡിലാണ്. പിടിയിലായ സിബിനെയും റിമാൻഡ് ചെയ്തു. ഒളിവിൽ കഴിയുന്ന അഭിറാമിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY