SignIn
Kerala Kaumudi Online
Thursday, 25 June 2026 1.33 AM IST

യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച രണ്ടുപേർ അറസ്റ്റിൽ

aa

തിരുവനന്തപുരം: മുൻവൈരാഗ്യം കാരണം യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച രണ്ടുപേർ അറസ്റ്റിൽ.ആനയറ സ്വീഹൃദ ലെയ്ൻ കിഴക്കതിൽ വീട്ടിൽ ശ്രീലാൽ (26),ആനയറ ഊളൻകുഴി കിഴക്കതിൽ വീട്ടിൽ ശംഭു ശർമ്മൻ (29) എന്നിവരെയാണ് പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.ഞായറാഴ്ച രാത്രി 8ന് ശ്രീലാലും ശംഭു ശർമ്മനും മംഗലത്തുകോണം സ്വദേശിയായ യുവാവിന്റെ ആനയറയുള്ള സ്ഥാപനത്തിൽ അതിക്രമിച്ചുകയറി.തുടർന്ന് യുവാവിനെ അസഭ്യം വിളിച്ച് ക്രൂരമായി മർദിക്കുകയും കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. ആക്രമണം തടയാനെത്തിയ യുവാവിന്റെ സഹോദരനെയും പ്രതികൾ ആക്രമിച്ച് പരിക്കേൽപ്പിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.കേസിൽ ഉൾപ്പെട്ടിട്ടുള്ള മറ്റൊരു പ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, AA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY