
കോഴിക്കോട്: ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് വിൽപ്പനയ്ക്ക് സൂക്ഷിച്ച 83.560 ഗ്രാം കഞ്ചാവുമായി പള്ളികണ്ടി കുണ്ടുങ്ങൽ സ്വദേശി ദാറുൽ ഹംദ് വീട്ടിൽ മുഹമ്മദ് ഷാഹിൽ (18) അറസ്റ്റിലായി. കഴിഞ്ഞ 27ന് രാത്രി പട്രോളിംഗ് ഡ്യൂട്ടിക്കിടെയാണ് ആനിഹാൾ ക്രോസ് റോഡിലെത്തിയപ്പോൾ സംശയാസ്പദമായ രീതിയിൽ യുവാവ് നിൽക്കുന്നത് പൊലീസ് കണ്ടത്. ചോദ്യം ചെയ്‌തപ്പോൾ ഓടിപ്പോകാൻ ശ്രമിച്ചു. പരിശോധനയിൽ വസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെടുത്തു. ടൗൺ എസ്.ഐമാരായ മിജോ ജോസ്, സൂരജ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ശ്രീജേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |