SignIn
Kerala Kaumudi Online
Monday, 25 May 2026 4.37 AM IST

കാണിക്ക വഞ്ചി മോഷ്ടാവ് പിടിയിൽ

moj

ആലപ്പുഴ: നിരവധി കാണിക്ക വഞ്ചി, സൈക്കിൾ മോഷണ കേസിലെ പ്രതി പറവൂർ നാലുതയ്ക്കൽ സ്വദേശി ബാബുവിനെ(58) സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. സൗത്ത് സ്റ്റേഷൻ പരിധിയിലുള്ള പഴയവീട് കുന്നയ്ക്കാപള്ളി ക്ഷേത്രത്തിലെ കാണിക്കവഞ്ചി കവർചയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. മോഷണം ചെയ്‌തെടുത്ത കാണിക്കയും പണവും പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെത്തി. കഴിഞ്ഞ 28ന് വെളുപ്പിന് 2.30 നായിരുന്നു സംഭവം. കാണിക്ക വഞ്ചി കാണാത്തതിനെ തുടർന്ന് ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് നഗരത്തിലെ വിവിധ സി.സി ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കുള്ളിലാണ് ബാബു പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, ADS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY