
തൃശൂർ: സമ്മാനാർഹമായ കേരള സംസ്ഥാന ലോട്ടറിയുടെ വ്യാജ പതിപ്പ് നിർമ്മിച്ച് കടയിൽ നൽകി പണം വാങ്ങി തട്ടിപ്പുനടത്തിയ കേസിലെ പ്രതികളെ വിയൂർ പൊലീസ് പിടികൂടി. പാലക്കാട് സ്വദേശികളായ കോട്ടായി മരുതറോഡ്, വൈഷ്ണവം വീട്ടിൽ വിഷ്ണുദാസ് (30), മരുതറോഡ് മണലിദേശത്തെ വിഘ്‌നേഷ് (28), പട്ടാണിതെരുവ് സ്വദേശിയായ കേരകത്ത് വീട്ടിൽ മുഹമ്മദ് ഫാസിൽ (31) എന്നിവരെയാണ് പിടികൂടിയത്. 19 ന് ആണ് കേസിനാസ്പദമായ സംഭവം. തിരൂരിൽ അക്ഷര ലോട്ടറി ഏജൻസി നടത്തിവരുന്ന പാടൂക്കാട് സ്വേദശിയുടെ ഷോപ്പിൽ കാറിലെത്തിയ പ്രതികളിലൊരാളായ വിഷ്ണുദാസ് അയ്യായിരം രൂപ സമ്മാനം ലഭിച്ച ലോട്ടറിയുടെ വ്യാജപതിപ്പ് നിർമ്മിച്ച് നൽകി പണം തട്ടിയെടുക്കുകയായിരുന്നു. ലോട്ടറിയിൽ സംശയം തോന്നിയ ഷോപ്പ് ഉടമ കാർ തടഞ്ഞുനിറുത്തി വിയ്യൂർ പൊലീസിനെ അറിയിക്കുകയായിരുന്നു.
പാലക്കാടുള്ള മുഹമ്മദ് ഫാസിലിന്റെ വീട്ടിൽവച്ചാണ് സമ്മാനാർഹമായ ലോട്ടറിയുടെ വ്യാജപതിപ്പ് നിർമ്മിച്ചതെന്നും ഒരു കോടി സമ്മാനതുകയുള്ള സമൃദ്ധി ലോട്ടറിയുടെ പന്ത്രണ്ട് വ്യാജ പതിപ്പുകൾ നിർമ്മിച്ച് വിവിധ കടകളിൽ നിന്നും പണം വാങ്ങിയെന്നും കണ്ടെത്തി. അന്വേഷണത്തിൽ നിരവധി പ്രിന്റ് ചെയ്ത വ്യാജ ലോട്ടറികളും പ്രിന്ററും പിടിച്ചെടുത്തു. വിയ്യൂർ എസ്.എച്ച്.ഒ ശ നിമിഷി ത്രിപാഠിയുടെ നേതൃത്വത്തിലുമുള്ള അന്വേഷണ സംഘത്തിൽ സബ് ഇൻസ്‌പെക്ടർമാരായ സന്തോഷ്, ശ്രിജിൻ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായ എ.വി.സജീവ്, എം.കെ.സുനിൽകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ ഭദ്രൻ, സുഭാഷ്, മനേക് എന്നിവരും ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |