പെരുനാട് : ഓണാഘോഷ പരിപാടിക്കിടെ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയും യുവാവിനെ ബ്രാണ്ടിക്കുപ്പി കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത സഹോദരങ്ങളെ പെരുനാട് പൊലീസ് അറസ്റ്റുചെയ്തു. പെരുനാട് കക്കുടുമൺ അത്തിക്കയം കണ്ണമ്പള്ളി വലിയപറമ്പിൽ നിതിൻ ബിനു (24), നിഖിൽ ബിനു (22) എന്നിവരാണ് പിടിയിലായത്. നാറാണംമൂഴി സ്വദേശി ലിബുവിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇയാളെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 11.15നാണ് കേസിന് ആസ്പദമായ സംഭവം.
പെരുനാട് അത്തിക്കയം റോഡിൽ നടന്ന ഓണാഘോഷ പരിപാടികൾക്കിടയിലാണ് ആക്രമണം. എസ്.ഐമാരായ മിഥുൻ അശോക്, കൃഷ്ണൻകുട്ടി, സീനിയർ സിവിൽ പൊലീസ് ഓഫീർമാരായ രാജേഷ്.പി.ബി, ബിജു വിശ്വനാഥൻ, സിവിൽ പൊലീസ് ഓഫീസർമാരായ പ്രസാദ്.എസ്, അനൂപ് വിജയൻ, രാംപ്രകാശ് ഇ.എം, സുധീർ , അനന്ദു.എം എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |