
കോഴിക്കോട്: വടകര പൂത്തൂരിൽ വിവാഹ വീട്ടിൽ നിന്ന് വരന്റെ മൂന്ന് പവന്റെ സ്വർണമാല മോഷ്ടിച്ചു. പൂത്തൂരിൽ പടിക്കൽ താഴെകുനി പ്രകാശിന്റെ വീട്ടിലാണ് മോഷണം നടന്നത്. വിവാഹ സൽക്കാരത്തിന്റെ ഭാഗമായി വീട്ടിൽ ഡിജെ സംഘടിപ്പിച്ചിരുന്നു. ഈ ഡിജെയ്ക്കിടെയാണ് മോഷണം നടന്നത്. അലമാര കുത്തിതുറന്നാണ് മോഷണം നടത്തിയത്. വടകര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |