കോഴിക്കോട് : ബി.ജെ.പിയിൽ ചേരുന്നതിന് മുൻപ് തനിക്ക് സ്വന്തമായി സ്റ്റുഡിയോയും പ്രതിവർഷം 15 ലക്ഷം രൂപ വരെ വരുമാനമുള്ള ജോലിയും ഉണ്ടായിരുന്നതായി സംവിധായകൻ രാമസിംഹൻ. എന്നാൽ ബിജെപിയിൽ ചേർന്നതോടെ നഷ്ടങ്ങൾ മാത്രമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിവ്റെ വെളിപ്പെടുത്തൽ. ബിജെപിയിൽ വന്നതിന് ശേഷം പണിയില്ലാതാകുകയും ഉപകരണങ്ങൾ തുരുമ്പെടുക്കുകയും ചെയ്തതായി രാമസിംഹൻ പറഞ്ഞു.
അതേസമയം കേന്ദ്ര ബിജെപിയുടെയും നരേന്ദ്രമോദിയുടെയും പ്രവർത്തനങ്ങളെ ഇപ്പോഴും ബഹുമാനിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ കേരള ബി.ജെ.പിയിലേക്ക് വന്നതിൽ വളരെയധികം ദുഃഖം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ബി.ജെ.പി നേതാക്കൾ പമ്പര വിഡ്ഢികളാണെന്നും പുതിയ ആളുകൾ പാർട്ടിയിലേക്ക് വരുമ്പോൾ ആദ്യദിവസങ്ങളിൽ ഷാൾ അണിയിക്കാനും ഫോട്ടോ എടുക്കാനും മാത്രമാണ് അവർ മുൻപന്തിയിലുണ്ടാകുന്നതെന്നും പിന്നീട് ആരും അന്വേഷിക്കാറില്ലെന്നും രാമസിംഹൻ പറഞ്ഞു.
രാമസിംഹൻ എന്ന് ഹൈന്ദവ നാമം സ്വീകരിച്ച വ്യക്തിയെക്കാൾ പ്രാധാന്യം നൽകുന്നത് ഇപ്പോഴും അബ്ദുള്ളക്കുട്ടിയെ പോലുള്ള മുസ്ലിം പശ്ചാത്തലത്തിലുള്ള നേതാക്കൾക്കാണ്. ബിജെപിയിലേക്ക് മുസ്ലിം വോട്ടുകൾ വരുമന്ന് ചിന്ത വിഡ്ഢിത്തമാണെന്നും കൂടെ നിറുത്തേണ്ട് ഹൈന്ദവ സമൂഹത്തെയാണെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |