
മാള (തൃശൂർ): സ്വന്തം മുഖമുള്ള ബോർഡുകൾ വച്ച് കേരളത്തെ നയിക്കാൻ തനിക്കേ കഴിയൂവെന്ന് പിണറായി വിജയൻ പറയുന്നത് വിദ്യാസമ്പന്നരും വിനയാന്വിതരുമായ ലക്ഷക്കണക്കിന് മനുഷ്യരെ അവഹേളിക്കലാണെന്ന് രാഹുൽ ഗാന്ധി. സംസ്ഥാനത്തെ നയിക്കാൻ തനിക്കേ കഴിയൂവെന്ന ധാർഷ്ട്യമാണ് 'താനല്ലാതെ മറ്റാര് ?' എന്ന പരസ്യവാചകമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാള സെന്റ് ആന്റണീസ് സ്‌കൂളിൽ കൊടുങ്ങല്ലൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഒ.ജെ.ജനീഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഹുൽ. എൽ.ഡി.എഫിനെ സഹായിക്കുന്ന അദൃശ്യകരമാണ് ബി.ജെ.പി. കേരളത്തിലും ഇന്ത്യയിലും നരേന്ദ്രമോദിക്കും ബി.ജെ.പിക്കും ഭീഷണി ഉയർത്തുന്നത് കോൺഗ്രസും യു.ഡി.എഫുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |