
ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് സിപിഎം നേതാവ് എ കെ ബാലൻ. രാഹുൽ ഗാന്ധിക്ക് സവർണ ബോധമാണെന്നാണ് എ കെ ബാലന്റെ വിമർശനം. അതിനാലാണ് പിണറായിയെ കെട്ടിപ്പിടിക്കില്ലെന്ന പ്രസ്‌താവന നടത്തിയതെന്നും ബാലൻ പറഞ്ഞു.
ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ വച്ച് പിണറായി വിജയനെ കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്യാൻ തനിക്കാവില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാർലമെന്റിൽ വച്ചുൾപ്പെടെ കെട്ടിപ്പിടിക്കാൻ രാഹുൽ ഗാന്ധിക്ക് യാതൊരു മടിയോ കുഴപ്പമോ ഇല്ലായിരുന്നെന്നും ബാലൻ കുറ്റപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |