SignIn
Kerala Kaumudi Online
Thursday, 14 May 2026 5.39 AM IST

ഹസന് മറുപടിയുമായി ഷിബു: ഞങ്ങളും മുന്നണി​ക്കായി വെള്ളം കോരിയവർ

Increase Font Size Decrease Font Size Print Page
Add as a preferred source on Google
shibu-baby-john

ചവറ: തങ്ങളും യു.ഡി.എഫിനായി കുറേ വെള്ളം കോരിയവരാണെന്ന് ആർ.എസ്.പി​ സംസ്ഥാന സെക്രട്ടറി​ ഷി​ബു ബേബി​ജോൺ പറഞ്ഞു.

മുഖ്യമന്ത്രി​യെ തീരുമാനി​ക്കുന്നതിൽ ഘടക കക്ഷി​കൾ ഇടപെടേണ്ടെന്ന കോൺഗ്രസ് നേതാവ് എം.എം. ഹസന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നാടൻ ഭാഷയി​ൽ ഹസന് മറുപടി​പറയുന്നി​ല്ല. ഇന്നലെ വരെ ഒരുമിച്ചു നീങ്ങിയതുകൊണ്ടും നാളെയും അങ്ങനെയാവണമെന്നാണ് ആഗ്രഹി​ക്കുന്നത്. സങ്കേതികമായി പറഞ്ഞാൽ ഹസൻ പറഞ്ഞത് ശരിയാണ്. കോൺഗ്രസ് നേതാക്കളെ തീരുമാനിക്കുന്നത് ആ പാർട്ടിയാണ്. മുഖ്യമന്ത്രി ആരാവണമെന്ന് പറയാൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല. പക്ഷേ വേറെയാർക്കും ഒരു കാര്യവുമില്ലെന്നു പറയുന്നത് ശരിയല്ലെന്നും ഷിബു പറഞ്ഞു.

 നേ​താ​ക്ക​ളെ​ ​പെ​രു​മാ​റ്റം പ​ഠി​പ്പി​ക്ക​ണം​:​പ​ന്ന്യൻ

കേ​ര​ള​ ​രാ​ഷ്ട്രീ​യം​ ​മ​ലീ​മ​സ​മാ​യി​രി​ക്കു​ന്നു​വെ​ന്ന് ​മു​തി​ർ​ന്ന​ ​സി.​പി.​ഐ​ ​നേ​താ​വ് ​പ​ന്ന്യ​ൻ​ ​ര​വീ​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു.​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​ക​ളും​ ​നേ​താ​ക്ക​ന്മാ​രും​ ​ത​മ്മി​ലു​ള്ള​ ​ബ​ന്ധം​ ​വ​ള​രെ​യേ​റെ​ ​അ​ക​ന്നു.​ ​എ​ങ്ങ​നെ​ ​പെ​രു​മാ​റ​ണ​മെ​ന്ന​തി​ന് ​കു​റി​ച്ച് ​നേ​താ​ക്ക​ന്മാ​രെ​ ​പ​ഠി​പ്പി​ക്കേ​ണ്ട​ ​സ​മ​യ​മാ​യി​രി​ക്കു​ന്നു.​ ​കേ​ര​ള​ ​രാ​ഷ്ട്രീ​യ​ത്തി​ലെ​ ​ജീ​ർ​ണ​ത​ ​പ​രി​ഹ​രി​ക്കാ​നു​ള്ള​ ​വ​ലി​യ​ ​പ്ര​വ​ർ​ത്ത​നം​ ​വേ​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ്ര​തി​ക​രി​ച്ചു.
രാ​ഷ്ട്രീ​യ​ ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​മാ​ന്യ​ത​ ​വേ​ണം.​ ​സ്ഥാ​ന​മാ​ന​ങ്ങ​ൾ​ക്ക് ​വേ​ണ്ടി​യാ​ണ് ​ഇ​പ്പോ​ൾ​ ​പ​ല​രു​ടെ​യും​ ​രാ​ഷ്ട്രീ​യ​ ​പ്ര​വ​ർ​ത്ത​നം.​ ​അ​ധി​കാ​രം​ ​കി​ട്ടാ​ൻ​ ​ഏ​ത് ​പാ​ർ​ട്ടി​യി​ലേ​ക്കും​ ​മാ​റി​പ്പോ​കാ​മെ​ന്ന​ത് ​അ​പ​മാ​ന​ക​ര​മാ​ണ്.​ ​ഇ​ന്ത്യ​ൻ​ ​രാ​ഷ്ട്രീ​യ​ത്തി​ൽ​ ​അ​ഴി​ച്ചു​പ​ണി​ ​വ​രു​മ്പോ​ൾ​ ​കേ​ര​ള​ ​രാ​ഷ്ട്രീ​യ​ത്തി​ൽ​ ​നേ​താ​ക്ക​ൾ​ ​ത​മ്മി​ലു​ള്ള​ ​സം​സാ​രം​ ​മോ​ശ​ക​ര​മാ​ണ്.​ ​മോ​ശ​മാ​യ​ ​വാ​ക്കു​ക​ൾ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ത് ​ആ​രാ​ണെ​ങ്കി​ലും​ ​അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല.
രാ​ജ്യ​ത്തി​ന്റെ​ ​വ​ള​ർ​ച്ച​യി​ൽ​ ​വ​ള​രെ​ ​പ​ങ്കു​ ​വ​ഹി​ക്കു​ന്ന​ ​പാ​ർ​ട്ടി​യാ​ണ് ​സി.​പി.​എ​മ്മും​ ​സി.​പി.​ഐ​യും..​ .​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വാ​ക​ണോ​ ​എ​ന്ന​ ​ത​ർ​ക്ക​ത്തി​ന് ​സി.​പി.​ഐ​യി​ല്ല.​ ​തി​ര​ഞ്ഞെ​ടു​പ്പി​ലെ​ ​പ​രാ​ജ​യം​ ​പി​ണ​റാ​യി​ക്കെ​തി​രെ​യു​ള്ള​ ​വി​ധി​യാ​ണെ​ന്ന​ ​മാ​ദ്ധ്യ​മ​ങ്ങ​ളു​ടെ​ ​പ്ര​സ്താ​വ​ന​യോ​ട് ​യോ​ജി​ക്കു​ന്നി​ല്ല.​ ​ഒ​രു​ ​സം​സ്ഥാ​ന​ത്ത് ​ഭൂ​രി​പ​ക്ഷം​ ​കി​ട്ടി​യി​ട്ട് ​കോ​ൺ​ഗ്ര​സി​ന് ​മു​ഖ്യ​മ​ന്ത്രി​ ​ആ​രാ​ക​ണ​മെ​ന്ന​തി​നെ​ക്കു​റി​ച്ച് ​ച​ർ​ച്ച​ ​ന​ട​ത്ത​ണ​മെ​ന്ന് ​പ​റ​യു​ന്ന​ത് ​മോ​ശ​മാ​യി​പ്പോ​യെ​ന്നും​ ​പ​ന്ന്യ​ൻ​ ​പ്ര​തി​ക​രി​ച്ചു.

 ന​ല്ല​ ​തീ​രു​മാ​നം​ ​വ​രു​മെ​ന്ന് പ്ര​തീ​ക്ഷ​:​ ​സു​ധീ​രൻ

മു​ഖ്യ​മ​ന്ത്രി​ ​ആ​രെ​ന്ന​തി​ൽ​ ​ന​ല്ല​ ​തീ​രു​മാ​നം​ ​വ​രു​മെ​ന്ന് ​പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി​ ​മു​തി​ർ​ന്ന​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​വി.​എം.​ ​സു​ധീ​ര​ൻ.​ ​കൂ​ടി​യാ​ലോ​ച​ന​ക​ൾ​ക്ക് ​ശേ​ഷ​മാ​ണ് ​പാ​ർ​ട്ടി​ ​നേ​തൃ​ത്വം​ ​തീ​രു​മാ​ന​ത്തി​ൽ​ ​എ​ത്തു​ന്ന​ത്.​ ​മു​ഖ്യ​മ​ന്ത്രി​ ​സ്ഥാ​ന​ത്തേ​ക്ക് ​ആ​ര് ​നി​ശ്ച​യി​ക്ക​പ്പെ​ട്ടാ​ലും​ ​യു.​ഡി.​എ​ഫ് ​സ​ർ​ക്കാ​ർ​ ​ജ​ന​മ​ന​സ​റി​ഞ്ഞ് ​മു​ന്നോ​ട്ടു​പോ​കു​മെ​ന്നും​ ​സു​ധീ​ര​ൻ​ ​പ​റ​ഞ്ഞു.

 ലീ​ഗ് ​മ​ന്ത്രി​മാ​രെ​ ​പാ​ണ​ക്കാ​ട് ​ത​ങ്ങൾ തീ​രു​മാ​നി​ക്കും​:​ ​എം.​കെ.​മു​നീർ

മു​സ്ലീം​ലീ​ഗി​ന്റെ​ ​മ​ന്ത്രി​മാ​രെ​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​പാ​ണ​ക്കാ​ട് ​ശി​ഹാ​ബ് ​ത​ങ്ങ​ൾ​ ​തീ​രു​മാ​നി​ക്കു​മെ​ന്ന് ​മു​ൻ​ ​മ​ന്ത്രി​ ​ഡോ.​എം.​കെ.​മു​നീ​ർ.​ ​കോ​ഴി​ക്കോ​ട് ​ജി​ല്ല​യ്ക്ക് ​പ്രാ​തി​നി​ദ്ധ്യ​മു​ണ്ടാ​കും.​ ​ലീ​ഗ് ​മ​ന്ത്രി​മാ​രു​ടെ​ ​എ​ണ്ണം​ ​കൂ​ടു​മോ​ ​എ​ന്നി​പ്പോ​ൾ​ ​പ​റ​യാ​നാ​വി​ല്ല.​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​തീ​രു​മാ​നി​ക്കാ​ൻ​ ​വെെ​കി​യ​ത് ​യു.​ഡി.​എ​ഫ് ​വി​ജ​യ​ത്തി​ന്റെ​ ​ശോ​ഭ​ ​കെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​ച​ർ​ച്ച​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ആ​ർ​ക്കും​ ​പു​റ​ത്തി​റ​ങ്ങി​ ​ന​ട​ക്കാ​ൻ​ ​പ​റ്റാ​ത്ത​ ​സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​വ​കു​പ്പു​ക​ൾ​ ​സം​ബ​ന്ധി​ച്ച് ​തീ​രു​മാ​നം​ ​എ​ടു​ത്തി​ട്ടി​ല്ല.​ ​അ​ത് ​നേ​തൃ​ത്വം​ ​തീ​രു​മാ​നി​ക്കും.​ ​ലീ​ഗി​ന് ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​സ്ഥാ​നം​ ​ന​ൽ​ക​രു​തെ​ന്ന് ​പ​റ​യാ​ൻ​ ​ബി.​ജെ.​പി​ക്ക് ​അ​വ​കാ​ശ​മി​ല്ലെ​ന്നും​ ​സി.​പി.​എ​മ്മി​ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വി​നെ​ ​ക​ണ്ടെ​ത്താ​ൻ​ ​ക​ഴി​യു​ന്നി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​ചൂ​ണ്ടി​ക്കാ​ട്ടി.

Add as a preferred source on Google
TAGS: SHIBU BABY JOHN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA