SignIn
Kerala Kaumudi Online
Saturday, 27 June 2026 10.58 PM IST

തിരുവനന്തപുരത്ത് 31ഗ്രാമുള്ള സ്വർണമാല കളഞ്ഞുകിട്ടി; അവകാശികളുണ്ടോയെന്ന് പൊലീസ്, ഇല്ലെങ്കിൽ ലേലം

gold

തിരുവനന്തപുരം: അവകാശവാദം ഉന്നയിച്ച് ആരും വരാത്ത സാഹചര്യത്തിൽ പേട്ട പൊലീസ് സ്റ്റേഷൻ പരിസരത്തുനിന്ന് കളഞ്ഞുകിട്ടിയ 31 ഗ്രാം തൂക്കം വരുന്ന സ്വർണമാല ലേലം ചെയ്യാനുദ്ദേശിക്കുന്നതായി തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി. കേരള പൊലീസ് ആക്ട് 56 പ്രകാരം അവകാശിയില്ലാത്ത വസ്തുക്കളായി പരിഗണിച്ചാണ് പൊതുലേലത്തിന് വയ്ക്കുന്നത്. അവകാശവാദം ഉന്നയിക്കാൻ ഉണ്ടെങ്കിൽ 27 മുതൽ 30 ദിവസത്തിനകം മതിയായ രേഖകൾ സഹിതം പേട്ട പോലീസ് സ്റ്റേഷനിൽ ഹാജരായി സ്റ്റേഷൻ എസ് എച്ച് ഒ മുൻപാകെ തന്റെ അവകാശം രേഖാമൂലം ഉന്നയിക്കാവുന്നതാണെന്നും അറിയിച്ചു.

പോസ്റ്റിന്റെ പൂർണരൂപം

കേരള പോലീസ് ആക്ട് 56 /4 പ്രകാരം തിരുവനന്തപുരം ജില്ല പോലീസ് മേധാവി പുറപ്പെടുവിക്കുന്നത്. തിരുവനന്തപുരം സിറ്റി ജില്ലാ പരിധിയിൽപെട്ട പേട്ട പോലീസ് സ്റ്റേഷനിൽ പരിധിയിൽ നിന്നും ഏകദേശം 31ഗ്രാം തൂക്കം വരുന്ന സ്വർണ മാലാ കളഞ്ഞു കിട്ടിയിട്ടുള്ളതാണ് നാളിതുവരെയായി ആരും തന്നെ ഈ വസ്തുവിൽ അവകാശവാദം ഉന്നയിച്ചിട്ടില്ലാത്തതാണ്.

കേരള പോലീസ് ആക്ട് 56 പ്രകാരം അവകാശിയില്ലാത്ത വസ്തുക്കളായി പരിഗണിച്ച് പൊതുലേലം ചെയ്യുന്നതിന് തീരുമാനിച്ചിട്ടുള്ളതാണ്. ആയതിനാൽ മേൽപ്പറഞ്ഞ വസ്തുക്കളിൽ മേൽ എന്തെങ്കിലും അവകാശവാദം ഉന്നയിക്കാൻ ഉണ്ടെങ്കിൽ തീയതി മുതൽ 30 ദിവസത്തിനകം മതിയായ രേഖകൾ സഹിതം പേട്ട പോലീസ് സ്റ്റേഷനിൽ ഹാജരായി സ്റ്റേഷൻ എസ് എച്ച് ഓ മുൻപാകെ തന്റെ അവകാശം രേഖാമൂലം ഉന്നയിക്കാവുന്നതാണ്. മേൽ കാലാവധിക്കുള്ളിൽ ആരുംതന്നെ മേൽപ്പറഞ്ഞ പ്രകാരം അവകാശവാദം ഉന്നയിക്കുന്നില്ലെങ്കിൽ ടി വസ്തുക്കൾക്ക് അവകാശികൾ ഇല്ലാത്തതായി പരിഗണിച്ച് കേരള പോലീസ് ആക്ട് 56/7 പ്രകാരം പൊതു ലേലത്തിലൂടെ വിൽപ്പന നടത്തി തുക കേരള സർക്കാരിൻറെ Criminal Justice Miscellaneous Expense Fund ലേക്ക് വക ചേർക്കുന്നതായിരിക്കും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOLD, NECKLACE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA