SignIn
Kerala Kaumudi Online
Friday, 28 August 2026 1.15 AM IST

എ. ബാലകൃഷ്ണൻ സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക: ആർ.സഞ്ജയൻ

തിരുവനന്തപുരം: സേവന നിരതമായ സമർപ്പിത ജീവിതത്തിന്റെ ഒരു ഉത്തമ മാതൃകയായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച കന്യാകുമാരി വിവേകാനന്ദ കേന്ദ്രം പ്രസിഡന്റ് എ. ബാലകൃഷ്ണനെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. വിവേകാനന്ദകേന്ദ്രത്തിന്റെ ദേശവ്യാപകമായ പ്രവർത്തന വികാസത്തിൽ നിർണായകമായ പങ്കാണ് ബാലകൃഷ്ണൻ നിർവഹിച്ചിട്ടുള്ളത്. അരനൂറ്റാണ്ടിന് മുമ്പ് കേന്ദ്രത്തിന്റെ ജീവൻവ്രതി കാര്യകർത്താവായി തുടങ്ങിയതാണ് ആ സാധനാ ജീവിതം. അതിനിടയിൽ രണ്ടു പതിറ്റാണ്ടുകാലം ജനറൽ സെക്രട്ടറിയായും ഏതാണ്ട് അത്രയും കാലം വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. 2020ൽ പി. പരമേശ്വർജിക്കു ശേഷമാണ് കേന്ദ്രത്തിന്റെ അദ്ധ്യക്ഷ പദവിയിലെത്തുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വിവേകാനന്ദ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തുടക്കംകുറിച്ച വിദ്യാഭ്യാസ- സാമൂഹിക സേവന സംരംഭങ്ങൾക്ക് അടിത്തറ പാകുന്നതിൽ ബാലകൃഷണൻ വിശിഷ്ട സംഭാവനയാണ് നൽകിയിട്ടുള്ളത്. ലാളിത്യം, ഭക്തി, വിനയം, സമർപ്പണം, നിരുപാധിക സ്നേഹം എന്നിവയൊക്കെ ആ മഹത് ജീവിതത്തിന്റെ മുഖമുദ്രകളായിരുന്നുവെന്നും ആർ.സഞ്ജയൻ ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A BALAKRISHNAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA