SignIn
Kerala Kaumudi Online
Sunday, 26 July 2026 3.32 AM IST

അജിത്കുമാർ സി.എ.ടിയെ സമീപിക്കും

aa

തിരുവനന്തപുരം: സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്ത നടപടിക്കെതിരെ എ.ഡി.ജി.പി എം.ആർ. അജിത് കുമാർ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുമെന്ന് സൂചന. നടപടിക്രമങ്ങൾ പാലിക്കാതെയാണ് സസ്‌പെൻഷൻ നടപ്പാക്കിയതെന്ന വാദമുയർത്തി ഹർജി നൽകാനാണ് നീക്കം.

ഇതിനുള്ള നിയമ നടപടികൾ ആരംഭിച്ചതായും അടുത്തയാഴ്ച ട്രൈബ്യൂണലിനെ സമീപിക്കുമെന്നുമാണ് സൂചന. ഹർജി തയ്യാറാക്കുന്നതിനായി എറണാകുളത്തെ അഭിഭാഷകനുമായി അജിത് കുമാർ ആശയവിനിമയം നടത്തിയതായും അറിയുന്നു. അജിത്കുമാറിനെതിരെ വകുപ്പുതല അന്വേഷണം ഉടൻ ആരംഭിക്കും. ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും അന്വേഷണ ചുമതല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AJITHKUMAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA