SignIn
Kerala Kaumudi Online
Tuesday, 01 September 2026 5.10 AM IST

എക്‌സൈസ് ഉദ്യോഗസ്ഥൻ പോക്‌സോ കേസിൽ പിടിയിൽ

arun

​മുണ്ടക്കയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ എക്‌സൈസ് ഉദ്യോഗസ്ഥനെ മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി എക്‌സൈസ് ഓഫീസിലെ പ്രിവന്റീവ് ഓഫീസറും കോരുത്തോട് ഇലവുങ്കൽ സ്വദേശിയുമായ ഇ.സി അരുൺകുമാറാണ് (42) പിടിയിലായത്.

സഹപ്രവർത്തകയോട് മോശമായി പെരുമാറിയതിനെത്തുടർന്ന് സസ്‌പെൻഷനിൽ കഴിയവെയാണ് ഇയാൾക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ പ്രതിക്കെതിരെ വ്യക്തമായ തെളിവുകൾ ലഭിച്ചിരുന്നു. തുടർന്നാണ് പോക്‌സോ നിയമ പ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. അരുൺകുമാറിനെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA