SignIn
Kerala Kaumudi Online
Tuesday, 11 August 2026 4.10 AM IST

ആസ്റ്റർ ഡി.എം ക്വാളിറ്റി കെയർ ലിമിറ്റഡിന് വൻ വളർച്ച

aster-medcity

തിരുവനന്തപുരം: ഇന്ത്യയിലെ മുൻനിര ആരോഗ്യ സേവനദാതാക്കളായ ആസ്റ്റർ ഡി.എം ക്വാളിറ്റി കെയർ ലിമിറ്റഡിന് ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ വൻ വളർച്ച. ലയനത്തിന് പിന്നാലെ വരുമാനത്തിലും ലാഭത്തിലും വൻ വളർച്ചയുണ്ടായി. ലയനത്തിന് ശേഷമുള്ള കമ്പനിയുടെ ആദ്യ സാമ്പത്തിക റിപ്പോർട്ടാണ് പുറത്തുവിട്ടത്.

ആദ്യ പാദത്തിലെ സാമ്പത്തിക വിവരങ്ങൾ പ്രകാരം മുൻവർഷത്തെ അപേക്ഷിച്ച് 20 ശതമാനം വർദ്ധിച്ച് വരുമാനം 2,597 കോടി രൂപയായി. പ്രവർത്തന ലാഭം 30 ശതമാനം വളർച്ചയോടെ 576 കോടി രൂപയിലെത്തി. ലാഭവിഹിതം 170 ബി.പി.എസ് വർദ്ധിച്ച് 22.2 ശതമാനമായി. നാല് പതിറ്റാണ്ടോളത്തെ യാത്രയിലെ സുപ്രധാനമായ നാഴികക്കല്ലാണിതെന്ന് എക്സിക്യൂട്ടീവ് ചെയർമാൻ ഡോ. ആസാദ് മൂപ്പൻ വ്യക്തമാക്കി.

ലയനത്തിന് ശേഷമുള്ള കണക്കുകൾ പ്രകാരം ആസ്റ്റർ ഡി.എം ക്വാളിറ്റി കെയർ എന്ന സംയുക്തസ്ഥാപനം 2,597 കോടിയുടെ വരുമാനമാണ് ഈ പാദത്തിൽ നേടിയിട്ടുള്ളത്. മുൻവർഷത്തെ അപേക്ഷിച്ച് 20 ശതമാനത്തിന്റെ വളർച്ച. ഇന്ത്യയിലെ ഏറ്റവും വലിയ മൂന്ന് ആശുപത്രി ശൃംഖലകളിൽ ഒന്നാണ് ആസ്റ്റർ ഡി.എം ക്വാളിറ്റി കെയർ. വരും വർഷങ്ങളിൽ കിടത്തി ചികിത്സയ്‌ക്കുള്ള കിടക്കകളുടെ എണ്ണം 15,000ത്തിൽ എത്തിക്കാനാണ് ലക്ഷ്യം. അത്യാധുനിക സാങ്കേതികവിദ്യകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, ഗവേഷണം എന്നിവയിലൂടെ ആരോഗ്യരംഗത്ത് വൻമാറ്റങ്ങൾക്കും കമ്പനി തയ്യാറെടുക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASTER MEDCITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA