SignIn
Kerala Kaumudi Online
Tuesday, 11 August 2026 3.13 AM IST

16.3 കോടി രൂപ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പിനത്തിൽ അനുവദിച്ചു: മന്ത്രി തുളസി

a

തിരുവനന്തപുരം: ഈ വർഷം ഇതുവരെ പട്ടികവർഗ വിദ്യാർത്ഥികൾക്ക് 16.3 കോടി രൂപ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പിനത്തിൽ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി കെ.എ.തുളസി അറിയിച്ചു. ബഡ്ജറ്റ് വിഹിതമായ 6.3 കോടി രൂപയിൽ നിന്ന് ഗവേഷക വിദ്യാർത്ഥികൾക്കായുള്ള ഫെല്ലോഷിപ്പിന്റെ 2025 ഡിസംബർ വരെയുള്ള കുടിശ്ശിക കൊടുത്തു തീർത്തു.ഇതിനു പുറമെ അനുവദിച്ച 10 കോടി രൂപകൊണ്ട് ശേഷിക്കുന്ന ക്ലൈയിമുകൾ കൂടി അനുവദിക്കും.പിന്നാക്ക വിഭാഗങ്ങൾക്കായി കുടിശ്ശിക തീർക്കാൻ ഈ സർക്കാർ ഇതുവരെ 180 കോടി രൂപ ചെലവഴിച്ചു.അവശേഷിക്കുന്ന 30 കോടി രൂപയും ഒക്ടോബറിന് മുമ്പ് നൽകും.പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പും സ്റ്റൈപ്പന്റും ഇനത്തിൽ മുൻ സർക്കാർ വരുത്തി വച്ച കുടിശ്ശിക തീർക്കുന്നതിനാണ് യു.ഡി.എഫ് സർക്കാർ മുന്തിയ പരിഗണന നൽകിയതെന്നും മന്ത്രി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MINISTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA