SignIn
Kerala Kaumudi Online
Tuesday, 11 August 2026 3.56 AM IST

ഇ.ഡിയെ ആക്രമിച്ച കേസ്: ഒരാൾ കൂടി പിടിയിൽ

ed

തിരുവനന്തപുരം: ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരാൾ കൂടി പിടിയിലായി. സംഭവശേഷം ദുബായിലേക്ക് കടന്ന എസ്.എഫ്.ഐ ചാല ഏരിയ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ പ്രവർത്തകനുമായ ആദർശ് ബി.എസ് ആണ് ചെന്നൈ എയർപോർട്ടിൽ പിടിയിലായത്. കേസിൽ 27-ാം പ്രതിയാണ്. ഇയാൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ദുബായിൽ നിന്ന് ഇന്നലെ രാവിലെ ചെന്നൈ വിമാനത്താവളത്തിൽ വന്നിറങ്ങിയ ആദർശിനെ എമിഗ്രേഷൻ വിഭാഗം പിടികൂടുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുക്കാൻ തിരുവനന്തപുരം മ്യൂസിയം പൊലീസ് ചെന്നൈയിലേക്ക് പുറപ്പെട്ടു. കേസിലുൾപ്പെട്ട പാളയം സന്തോഷ് അടക്കമുള്ള മറ്റു പ്രതികൾക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA