SignIn
Kerala Kaumudi Online
Friday, 08 May 2026 3.01 AM IST

ശിവഗിരിയിൽ സുകുമാർ അഴീക്കോട് ജന്മശതാബ്ദി ആഘോഷം

Increase Font Size Decrease Font Size Print Page
p

ശിവഗിരി:ശ്രീനാരായണ സന്ദേശ പ്രചാരകനും കേരളത്തിന്റെ സാഗര ഗർജ്ജനവുമായിരുന്ന ഡോ. സുകുമാർ അഴീക്കോടിന്റെ ജന്മശതാബ്ദി ആഘോഷം 11, 12 തീയതികളിൽ ശിവഗിരി മഠത്തിന്റെയും ഗുരുധർമ്മ പ്രചരണ സഭയുടെയും മാവേലിക്കര സുകുമാർ അഴീക്കോട് ജന്മശതാബ്ദി സമിതിയുടെയും ആഭിമുഖ്യത്തിൽ ശിവഗിരിയിൽ നടക്കും. ശിവഗിരി മഠം ദൈവദശകം ഹാളിൽ 11ന് രാവിലെ 10ന് വിദ്യാർത്ഥികൾക്കും പൊതുവിഭാഗത്തിനുമായി നടക്കുന്ന പ്രസംഗമത്സരം ശിവഗിരി മാസിക ചീഫ് എഡിറ്റർ സ്വാമി അവ്യയാനന്ദ ഉദ്ഘാടനം ചെയ്യും. ഡോ.അജയൻ പനയറ അദ്ധ്യക്ഷത വഹിക്കും. സ്കൂൾ/കോളേജ് തലത്തിൽ ' ഗുരുദേവദർശനവും ഡോ.സുകുമാർ അഴീക്കോടും', പൊതു വിഭാഗത്തിൽ ' ഡോ. സുകുമാർ അഴീക്കോടിന്റെ പ്രതികരണശേഷിയും വർത്തമാനകാല ശൂന്യതയും' പ്രസംഗ വിഷയം ആയിരിക്കും. 12ന് രാവിലെ 10ന് നടക്കുന്ന ജന്മശതാബ്ദി സമ്മേളനം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. ചരിത്രകാരൻ ജോർജ് തഴക്കര അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. സാഹിത്യ നിരൂപകൻ എം.കെ. ഹരികുമാർ മുഖ്യപ്രഭാഷണം നിർവഹിക്കും. സ്വാമി അവ്യയാനന്ദ, സ്വാമി അസംഗാനന്ദഗിരി,ഡോ. അജയൻ പനയറ,ഡോ.പ്രദീപ് ഇറവങ്കര, വി.എസ്. സന്തോഷ് കുമാർ, റെജി പാറപ്പുറം എന്നിവർ സംസാരിക്കും. ഷോണി ജി. ചിറവിള സ്വാഗതവും ബ്രഹ്മചാരി ശിവനാരായണ പ്രസാദ് നന്ദിയും പറയും. പ്രസംഗമത്സര വിജയികൾക്കുള്ള സമ്മാനം സമ്മേളനത്തിൽ വിതരണം ചെയ്യും. വിവരങ്ങൾക്ക് : 9072456132.

TAGS: AZHIKOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.