SignIn
Kerala Kaumudi Online
Tuesday, 21 April 2026 10.15 AM IST

ബയോടെക്നോളജിയിൽ ഉന്നത പഠനം

Increase Font Size Decrease Font Size Print Page
p

ബയോടെക്നോളജിയിലും അനുബന്ധ വിഷയങ്ങളിലും എം.എസ്‌സി, എം.ടെക്, എം.വി.എസ്‌സി കോഴ്സുകൾക്കും ഗവേഷണത്തിനും അപേക്ഷിക്കാം. കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ സഹായത്തോടെ നടത്തുന്ന കോഴ്സുകൾ സ്റ്റൈപെൻഡോടെ പഠിക്കാം. പ്രവേശനത്തിനായുള്ള ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്- ബയോടെക്നോളജി (GAT-B)/ ബയോടെക്നോളജി എലിജിബിലിറ്റി ടെസ്റ്റ് (BET) എന്നിവയ്ക്ക് ഏപ്രിൽ 9 വരെ www.nta.ac.in വഴി അപേക്ഷിക്കാം.

1. ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്- ബയോടെക്നോളജി (GAT-B )

........................................

എം.എസ്‌സി ബയോടെക്നോളജി, എം.ടെക് ബയോടെക്നോളജി, എം.എസ്‌സി അഗ്രിക്കൾച്ചറൽ ബയോടെക്നോളജി, എം.വിഎസ്‌സി അനിമൽ ബയോടെക്നോളജി കോഴ്സുകളിലെ വിവിധ വിഷയങ്ങളിലേക്കും സ്പെഷ്യലൈസേഷനുകളിലേക്കുമുള്ള പ്രവേശനം GAT-B സ്കോർ അടിസ്ഥാനത്തിലാണ്.

ബന്ധപ്പെട്ട വിഷയത്തിൽ നേടിയ ബിരുദമാണ് അപേക്ഷിക്കാൻ വേണ്ട അടിസ്ഥാന യോഗ്യത. മേയ് 17നാണ് പരീക്ഷ. കേരളത്തിൽ തൃശൂരും തിരുവനന്തപുരവുമാണ് പരീക്ഷാ കേന്ദ്രങ്ങൾ.

* സ്ഥാപനങ്ങൾ

...................................

ജെ.എൻ.യു, അളഗപ്പ യൂണിവേഴ്സിറ്റി, ജാമിയ മിലിയ ഇസ്ലാമിയ, ഇൻഡോർ ഐ.ഐ.ടി, ഹൈദരാബാദ് യൂണിവേഴ്സിറ്റി, ഡൽഹി യൂണിവേഴ്സിറ്റി, പഞ്ചാബ് അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി തുടങ്ങി രാജ്യത്തെ 79 സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം GAT-B സ്കോർ അടിസ്ഥാനത്തിലാണ്.

കേരളത്തിൽ കാർഷിക സർവകലാശാലയുടെ എം.എസ്‌സി (അഗ്രിക്കൾച്ചർ) മോളിക്കുലാർ ബയോളജി & ബയോടെക്നോളജി കോഴ്സ് (15 സീറ്റ്) പ്രവേശനം GAT-B സ്കോർ വഴിയാണ്. കൂടാതെ, കുസാറ്റ് നടത്തുന്ന എം.ടെക് മറൈൻ ബയോടെക്നോളജി കോഴ്സ് പ്രവേശനവും (20 സീറ്റ്) GAT- B അടിസ്ഥാനത്തിലാണ്. (അതത് സ്ഥാപനങ്ങളാണ് പ്രവേശനം നടത്തുന്നത്. അവർ പ്രവേശന വിജ്ഞാപനം പ്രസിദ്ധീകരിക്കുമ്പോൾ GAT- B സ്കോറുള്ളവർക്ക് രജിസ്ട്രേഷൻ നടത്താം.)

* സ്റ്റൈപെൻഡ്

................................

GAT-B സ്കോർ വഴി പ്രവേശനം നേടുന്നവർക്ക് പ്രതിമാസ സ്റ്രൈപെൻഡ് ലഭിക്കും. എം.എസ്‌സി ബയോടെക്നോളജി/ അനുബന്ധ വിഷയക്കാർക്ക് 5000 രൂപയും എം.എസ്‌സി അഗ്രിക്കൾച്ചറൽ ബയോടെക്നോളജി/ അനുബന്ധ വിഷയക്കാർക്ക് 7500 രൂപയും എം.ടെക്/ എം.വി.എസ്‌സി പ്രോഗാമുകൾക്ക് 12000 രൂപ വീതവും പ്രതിമാസ സ്റ്റൈപൻഡ് ലഭിക്കും.

2. ബയോടെക്നോളജി എലിജിബിലിറ്റി ടെസ്റ്റ് (BET)

............................................

ബയോടെക്നോളജി, ലൈഫ് സയൻസ് വിഷയങ്ങളിൽ ഗവേഷണത്തിനുള്ള ദേശീയ യോഗ്യതാ പരീക്ഷയാണ് BET. യോഗ്യത: 75 ശതമാനം മാർക്കോടെ ബയോടെക്നോളജി/ ലൈഫ് സയൻസ് അനുബന്ധ വിഷയങ്ങളിൽ നേടിയ 4 വർഷ ബിരുദം. അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ നേടിയ ബി.ഇ/ ബി.ടെക്. അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ ബയോടെക്നോളജി/ ലൈഫ് സയൻസ് അനുബന്ധ വിഷയങ്ങളിൽ നേടിയ മാസ്റ്റേഴ്സ്. ഉയർന്ന പ്രായം 28. സംവരണ വിഭാഗക്കാർക്ക് മാർക്കിലും പ്രായത്തിലും നിയമാനുസൃത ഇളവുണ്ട്. മേയ് 17നാണ് പരീക്ഷ. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

TAGS: BIO TECHNOLOGY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.