SignIn
Kerala Kaumudi Online
Friday, 28 August 2026 1.15 AM IST

ജനപക്ഷത്ത് ഉറച്ചുനിന്ന ഉദ്യോഗസ്ഥൻ: മുഖ്യമന്ത്രി

a

തിരുവനന്തപുരം: ജനപക്ഷത്ത് ഉറച്ചുനിന്ന് അധികാരം സാധാരണക്കാരുടെ ക്ഷേമത്തിനുവേണ്ടി എങ്ങനെ വിനിയോഗിക്കണമെന്ന് തെളിയിച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥനായിരുന്നു പി.എച്ച്. കുര്യനെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് വികസന മുന്നേറ്റം നൽകിയ ഐ.ടി, വ്യവസായം, റവന്യു വകുപ്പുകളുടെ ചുമതലകളിൽ കുര്യൻ നിർണായക പങ്കുവഹിച്ചു. ഐ.ടി സെക്രട്ടറിയായിരുന്ന അദ്ദേഹം സംസ്ഥാനത്തിന്റെ വിവരസാങ്കേതിക രംഗത്തെ വലിയ മാറ്റങ്ങൾക്കും അടിസ്ഥാന സൗകര്യ വികസനങ്ങൾക്കും നേതൃത്വം നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA