SignIn
Kerala Kaumudi Online
Tuesday, 01 September 2026 5.12 AM IST

വെയർഹൗസിംഗ് പെൻഷൻ കുടിശിക: എം.ഡിയെ വിളിപ്പിച്ച് ഹൈക്കോടതി

court

കൊച്ചി: വെയർഹൗസിംഗ് കോർപ്പറേഷനിൽ നിന്ന് വിരമിച്ചവരുടെ പരിഷ്കരിച്ച പെൻഷനും കുടിശികയും മുൻഗണനാക്രമത്തിൽ വിതരണം ചെയ്യാനുള്ള ഉത്തരവ് നടപ്പാക്കാത്തതു സംബന്ധിച്ച് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ നേരിട്ടു ഹാജരായി വിശദീകരിക്കണമെന്ന് ഹൈക്കോടതി. എം.ഡി. തോമസ് സാമുവൽ 14ന് ഹാജരാകാനാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻബെ‌ഞ്ചിന്റെ നിർദ്ദേശം. വെയർഹൗസിംഗ് കോർപ്പറേഷൻ പെൻഷനേഴ്‌സ് അസോസിയേഷന്റെ കോടതി അലക്ഷ്യ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. ഹർജിക്കാരുടെ ആനുകൂല്യങ്ങൾ നൽകണമെന്ന ഉത്തരവ് 14നകം പാലിച്ച് സത്യവാങ്മൂലം സമർപ്പിച്ചാൽ എം.ഡിയെ നേരിൽ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കാമെന്നും വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA