
ന്യൂഡൽഹി: ബാർ കൗൺസിൽ ഒഫ് ഇന്ത്യ(ബി.സി.ഐ) അദ്ധ്യക്ഷൻ മനൻ കുമാർ മിശ്രയുടെ രാജിയാവശ്യപ്പെട്ട് ഉപാദ്ധ്യക്ഷൻ വൈ.ആർ. സദാശിവ റെഡ്‌ഡി. 15 ദിവസത്തിനകം പദവിയൊഴിയണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ മിശ്രയ്‌ക്ക് കത്തയച്ചു. 14 വർഷമായി ബി.സി.ഐ അദ്ധ്യക്ഷനായി തുടരുന്നതിനെ ചോദ്യം ചെയ്‌തു. ബി.സി.ഐ ആരുടെയും വ്യക്തിപരമായ സ്വത്തല്ല. പ്രത്യേക യോഗം വിളിക്കണമെന്നും സ്വതന്ത്ര ഓഡിറ്റ് നടത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടു. ഹൈദരാബാദിലെ നാൽസാർ സർവകലാശാലയിൽ ഇക്കൊല്ലം നിയമപഠനം പൂർത്തിയാക്കിയവർക്ക് അഭിഭാഷകരായി എൻറോൾ ചെയ്യാൻ വിലക്കേർപ്പെടുത്തിയ ബാർ കൗൺസിൽ ഒഫ് ഇന്ത്യയുടെ നടപടി വിവാദമായിരുന്നു. ബിരുദ ദാന ചടങ്ങിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ ക്ഷണിക്കാനുള്ള സർവകലാശാല തീരുമാനത്തിനെതിരെ വിദ്യാർത്ഥികൾ രംഗത്തെത്തിയതാണ് കാരണം. പ്രതിഷേധമുയർന്നതോടെ നിർദ്ദേശം പിൻവലിച്ച് ഒരുവിഭാഗം അഭിഭാഷകർ ബി.സി.ഐ അദ്ധ്യക്ഷന്റെ രാജിയാവശ്യപ്പെട്ട് സമരരംഗത്തുണ്ട്. ഇതിന് കോക്രോച്ച് ജനതാ പാർട്ടി പിന്തുണ പ്രഖ്യാപിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |