
തൃശൂർ: തന്റെ കൈകൾ എല്ലാ കാലത്തും ശുദ്ധമാണെന്നും ,താനോ തന്റെ മകളോ കുടുംബാംഗങ്ങളോ ഹവാല ഇടപാട് നടത്തിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇ.ഡി അന്വേഷണത്തോട് വീണ സഹകരിച്ചിട്ടുണ്ട്. തന്റെ കൈകൾ കറയാക്കാൻ ആരും ശ്രമിക്കേണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ഭർത്താവ് റിയാസിന്റെ അക്കൗണ്ടിലേക്ക് വീണ പണം മാറ്റിയെന്ന് പറയുന്നത് ഏതന്വേഷണ ഏജൻസി നൽകിയ തെളിവിന്റെ അടിസ്ഥാനത്തിലാണ്?. റിയാസ് പണം ഹവാലയായി അയച്ചുവെന്നതിന് തെളിവുണ്ടോ?. പിണറായി വിജയന് നേരെയായാൽ ഏത് വാർത്തയും സൃഷ്ടിക്കാമെന്നാണോ?. 1996ൽ തനിക്കെതിരെ സി.ബി.ഐ അന്വേഷണം നടന്നിരുന്നു. താൻ വൈദ്യുതി മന്ത്രിയാകുമെന്ന് ധരിച്ച് രണ്ടോ മൂന്നോ കോടി രൂപ തന്നെന്നായിരുന്നു ഒരാളുടെ പരാതി. തന്റെ നിലപാടാണ് ശരിയെന്ന് സി.ബി.ഐക്ക് ബോദ്ധ്യമായി. ഏജൻസികൾ അന്വേഷിക്കുന്നതിൽ തടസമില്ല, വീണ തന്റെ മകളാണെന്നതാണ് അവരുടെ പ്രശ്‌നം. വീണ വലിയ സ്വത്തിന്റെ ഉടമയല്ല. ഇവർ പറയുന്ന പണവും വലുതല്ല. തന്റെ മകളായതു കൊണ്ട് വിചിത്ര നടപടികളുണ്ടാകുന്നു. പരാതി വന്നാൽ ആദ്യമേ അന്വേഷണ ഏജൻസികൾ പത്രക്കുറിപ്പിറക്കാറില്ല. വിവരങ്ങൾ വെബ്‌സൈറ്റിലാണ് ലഭ്യമാക്കുക. ഇ.ഡിയുടെ വാർത്താക്കുറിപ്പിൽ പി. വിജയന്റെ മകളെന്നും മുൻ മുഖ്യമന്ത്രിയെന്നും പറഞ്ഞിട്ടുണ്ട്. എന്തിനാണ് ഈ വിചിത്രമായ പ്രസ്താവന?- പിണറായി ചോദിച്ചു.
പ്രതിപക്ഷ ഉപനേതൃ
സ്ഥാനം സി.പി.എമ്മിന്
പ്രതിപക്ഷ ഉപ നേതാവായി സി.പി.എം നേതാവിന്റെ പേരാകും നൽകുകയെന്ന് പിണറായി വിജയൻ വ്യക്തമാക്കി. എൽ.ഡി.എഫ് ഉപ നേതാവാരെന്ന് തീരുമാനിക്കാൻ സ്പീക്കർക്ക് കത്ത് കൊടുക്കേണ്ട കാര്യമേയുള്ളൂ. താനാണ് എഴുതിക്കൊടുക്കേണ്ടത്. എൽ.ഡി.എഫ് ഒന്നിച്ചാണ് പോകുന്നത്. വിഷയങ്ങളിൽ ആലോചിച്ച് തീരുമാനമെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |