SignIn
Kerala Kaumudi Online
Saturday, 27 June 2026 9.55 AM IST

ഒമാനിൽ മിന്നൽ പ്രളയം:രണ്ട് മലയാളികൾ മരിച്ചു, ഒഴിക്കിൽ പെട്ടത് മലയാളി കുടുംബം, ഒരാളെ കാണാതായി

obit

പട്ടാമ്പി:ഒമാനിലെ ബർകയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം വാദിയിൽ (കനാൽ) കുത്തൊഴുക്കിൽ പെട്ട് രണ്ട് പേർ മരിച്ചു. ഒരാളെ കാണാതായി.ശനിയാഴ്ച രാത്രി എട്ടു മണിയോടെയാണ് അപകടം.തൃത്താല സ്വദേശികളായ ലുബിഷാദിന്റെയും സുഹൃത്ത് യൂസഫിന്റെയും കുടുംബങ്ങൾളാണ് അപകടത്തിൽ പെട്ടത്.ലുബിഷാദിന്റെ ഭാര്യ ഷാമില ലുബിഷാദ് (32),യൂസഫ് (37)എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തി.കാണാതായ യൂസഫിന്റെ മാതാവ് റംലത്തിനു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.ലുബിഷാദും മക്കളും അടക്കം ആറുപേർ രക്ഷപ്പെട്ടു.അപകടം നടന്ന സ്ഥലത്ത് നിന്നും രണ്ട് കിലോമീറ്ററോളം അപ്പുറത്ത് നിന്നാണ് ഇവർ സഞ്ചരിച്ച വാഹനം കണ്ടെത്തിയത്.ബർകയിലെ സൂകിലുള്ള സുഹൃത്തിന്റെ വീട്ടിൽ പോയി തിരിച്ചു വരുന്ന വഴിയായിരുന്നു അപകടം.മസ്‌കത്തിലെ സീബിൽ സൈക്കിൾ ഷോപ് നടത്തുകയാണ് ലുബിഷാദ്.മൃതദേഹങ്ങൾ ബർക സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ഒമാനിൽ 24 മണിക്കൂറിനകം അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്. മഴയെ തുടർന്ന് അമറാത്ത്-ബൗഷർ റോഡ് താത്ക്കാലികമായി അടച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA