SignIn
Kerala Kaumudi Online
Tuesday, 21 April 2026 10.35 AM IST

കാലിക്കട്ടിൽ പ്രൊഫഷണൽ ഡോഗ് ട്രെയ്നിംഗ്

Increase Font Size Decrease Font Size Print Page
p

കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽ പ്രൊഫഷണൽ ഡോഗ് ട്രെയ്നിംഗ് & കനൈൻ ഫോറൻസിക് കോഴ്സിന് പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. ശ്വാന പരിശീലനത്തിന് താത്പര്യമുണ്ടായിരിക്കണം. മാർച്ച് 23 വരെ ഓൺലൈനായി അപേക്ഷിക്കാം. ആകെ 30 സീറ്റുകളുണ്ട്.

മൂന്നു മാസമാണ് കോഴ്സ് കാലയളവ്. തൃശൂരിലെ കേരള പൊലീസ് അക്കാഡമിയിലാണ് പരിശീലനം. കോഴ്സ് ഫീസ് 100000 രൂപ.

145 രൂപയാണ് അപേക്ഷാ ഫീസ്. ഫീസടച്ചശേഷം ലഭിക്കുന്ന കോപ്പി, അപേക്ഷാ പ്രിന്റൗട്ടിന്റെ കോപ്പി, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ അപ്‌ലോഡ് ചെയ്യണം. കൂടാതെ നേരിട്ടോ, തപാലിലോ അപേക്ഷയും ബന്ധപ്പെട്ട രേഖകളും വകുപ്പ് മേധാവി, ഫോറൻസിക് സയൻസ് പഠന വകുപ്പ്, കാലിക്കട്ട് സർവകലാശാല, കേരള പൊലീസ് അക്കാഡമി, തൃശൂർ എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0487- 2328770. വെബ്സൈറ്റ്: admission.uoc.ac.in.

രാജീവ് ഗാന്ധി പെട്രോളിയം ടെക്നോളജിയിൽ ഡിപ്ലോമ

രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പെട്രോളിയം ടെക്നോളജിയിൽ (RGIPT) 2026- 27 അദ്ധ്യയന വർഷത്തെ വിവിധ ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് ഏപ്രിൽ 1 മുതൽ മേയ് 15 വരെ ഓൺലൈനായി അപേക്ഷിക്കാം. കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് RGIPT. അസമിലെ ശിവസാഗർ കാമ്പസിലാണ് കോഴ്സ് നടക്കുക.

സ്പെഷ്യലൈസേഷനുകൾ: പെട്രോളിയം എൻജിനിയറിംഗ്, കെമിക്കൽ എൻജിനിയറിംഗ്, മെക്കാനിക്കൽ എൻജിനിയറിംഗ്, ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിംഗ്, ഫയർ & സേഫ്റ്റി എൻജിനിയറിംഗ്, ഇലക്ട്രിക്കൽ എൻജിനിയറിംഗ്. ഓരോ കോഴ്സിനും 80 സീറ്റ് വീതമുണ്ട്.

യോഗ്യത: കണക്ക്, സയൻസ് എന്നിവയ്ക്ക് കുറഞ്ഞത് 50 ശതമാനം മാർക്കോടെയും ആകെ 60 ശതമാനം മാർക്കോടെയും പത്താം ക്ലാസ് ജയം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

ഉയർന്ന പ്രായം 22.

ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ഡിപ്ലോമ അഡ്മിഷൻ ടെസ്റ്റ് (DAT) വഴിയാണ് തിരഞ്ഞെടുപ്പ്. മേയ് 24നാണ് പരീക്ഷ. ബംഗളൂരു, ഡൽഹി, ലഖ്നൗ, പട്ന, കൊൽക്കത്ത എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങൾ. വെബ്സൈറ്റ്: www.rgipt.ac.in

TAGS: DOG TRAINING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.