
തിരുവനന്തപുരം: ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 9 പ്രതികളുടെ ജാമ്യഹർജിയിൽ വാദം പൂർത്തിയായി. ഇന്ന് ഉത്തരവ് ഉണ്ടാകും. പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ്. നസീറയാണ് ഹർജി പരിഗണിച്ചത്. ശ്രീജിത്, അനിൽ, രേവന്ത്, ദിനീത്, അമൽ, ദിനകർ, വിജയ്, ഷിജോ സലിം, നിഷാദ് എന്നിവരാണ് ജാമ്യ ഹർജി നൽകിയത്. പ്രതികൾ സഹകരിക്കാത്തതാണ് അന്വേഷണം മന്ദഗതിയിലാവാൻ കാരണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ.സന്തോഷ്‌കുമാർ വാദിച്ചു.
ഇ.ഡി പരിശോധന ജുഡിഷ്യൽ അധികാരത്തിന്റെ ഭാഗമാണെന്നും അതിനെയാണ് പ്രതികൾ തടഞ്ഞതെന്നും ഇ.ഡിയുടെ അഭിഭാഷകൻ വാദിച്ചു. ഇതിന് മുമ്പ് ഇ.ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടത് ബംഗാളിലാണെന്നും അവിടെ ഉന്നത രാഷ്ട്രീയ നേതാവ് ജയിലിലാണെന്നും പ്രോസിക്യൂട്ടർ കോടതിയെ ധരിപ്പിച്ചു. 300പേർ പ്രതിയാകുന്ന തരത്തിൽ ആക്രമണം ഉണ്ടായതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന ഇല്ലെന്ന് വിശ്വസിക്കാനാവില്ലെന്നും വാദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |