
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം ഇന്ന് അവസാനിക്കും. രാവിലെ 11 മുതൽ വൈകിട്ട് 3 മണിവരെ പത്രിക സമർപ്പിക്കാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ഡോ. രത്തൻ യു. ഖേൽക്കർ അറിയിച്ചു. 24 നാണ് പത്രികാ പരിശോധന. മാർച്ച് 26 വരെ സ്ഥാനാർത്ഥികൾക്ക് പത്രിക പിൻവലിക്കാം. പരാതിരഹിതവും സമാധാന പൂർണവുമായ തിരഞ്ഞെടുപ്പ് നടത്തിപ്പിന് സ്ഥാനാർത്ഥികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും സഹകരണം അദ്ദേഹം അഭ്യർത്ഥിച്ചു. ഏപ്രിൽ ഒമ്പതിനാണ് വോട്ടെടുപ്പ് . വോട്ടെണ്ണൽ മേയ് നാലിനാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |