
ന്യൂഡൽഹി: കേരളം, പുതുച്ചേരി, അസം നിയമസഭാ തിരഞ്ഞെടുപ്പുകൾ ആഗോള ശ്രദ്ധ ആകർഷിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. അന്താരാഷ്‌ട്ര തിരഞ്ഞെടുപ്പ് അതിഥി പദ്ധതി പ്രകാരം 22 രാജ്യങ്ങളിൽ നിന്നുള്ള 38 പ്രതിനിധികൾ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ വന്ന് നേരിട്ട് വിലയിരുത്തി.
വോട്ടെടുപ്പിന്റെ വ്യാപ്തിയും കൃത്യതയും ഊർജ്ജസ്വലതയും പ്രതിനിധികൾ നിരീക്ഷിച്ചു. ജനാധിപത്യത്തിന്റെ യഥാർത്ഥ ഉത്സവം നേരിട്ടു കണ്ടെന്നാണ് അവർ പ്രതികരിച്ചത്. ഇന്ത്യൻ വോട്ടിംഗ് ലോകമെങ്ങുമുള്ള ജനാധിപത്യത്തിന്റെ യഥാർത്ഥ ഉത്സവമാണ്. വോട്ട് ചെയ്യാനുള്ള ആളുകളുടെ ആവേശം നേരിൽ കണ്ടതായി ക്രൊയേഷ്യൻ പ്രതിനിധി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |