
നിലമ്പൂർ: രാമൻകുത്ത് വീടിന്റെ തൂണ് ഇടിഞ്ഞുവീണ് ഏഴു വയസ്സുകാരന് ദാരുണാന്ത്യം. രാമൻകുത്ത് പാറയിൽ മൊയ്തീന്റെ മകൻ സിഫ്രാൻ ആണ് ബന്ധു വീട്ടിൽ കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ അപകടത്തിൽ പെട്ടത്. സിഫ്രാന്റെ ജന്മദിനമായിരുന്നു ഇന്നലെ. കൂട്ടുകാരോടൊപ്പം കേക്കുമുറിച്ച ശേഷം അടുത്തുള്ള ബന്ധു വീടിന്റെ മുകളിൽ കളിക്കുന്നതിനിടെ അഴ കെട്ടിയിരുന്ന വെട്ടുകല്ലിൽ പണിത തൂൺ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. കൂട്ടുകാരുടെ നിലവിളി കേട്ട് ഓടി വന്ന വീട്ടുകാർ ഉടൻ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഞ്ചാംമൈൽ യഹ്മാനിയ സ്‌കൂളിലെ വിദ്യാർത്ഥിയാണ് സിഫ്രാൻ. മാതാവ് ഷൈഹ. സഹോദരങ്ങൾ: റാഷിൻ, റഹ ഫാത്തിമ, സയാൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |