SignIn
Kerala Kaumudi Online
Saturday, 11 July 2026 2.59 AM IST

മണ്ണ് കടത്ത് അന്വേഷിക്കാനെത്തി ജി.സുധാകരനോട് കയർത്ത് സി.പി.എം പ്രവർത്തകർ

g-sudhakaran-

അമ്പലപ്പുഴ: നീർക്കുന്നം എസ്.ഡി.വി ഗവ.യു.പി സ്‌കൂളിൽ പഴയകെട്ടിടം പൊളിച്ചതിന്റെ മണ്ണ് കടത്തുന്നെന്ന പരാതി അന്വേഷിക്കാനെത്തിയ ജി.സുധാകരൻ എം.എൽ.എയോട് കയർത്ത് സി.പി.എം പ്രവർത്തകർ. കെട്ടിടം പൊളിച്ച ഭാഗത്ത് വെള്ളക്കെട്ട് നിലനിൽക്കുന്നതിനാൽ ഇന്നലെ സ്കൂളിന് അവധി നൽകിയിരുന്നു.

മണ്ണ് കടത്തുന്നതായി പ്രദേശവാസി നസീബ് ആണ് പരാതിപ്പെട്ടത്. സ്കൂളിലെത്തി ഇക്കാര്യം സംസാരി​ക്കുന്നതി​നി​ടെ സി.പി.എം നേതാവും പഞ്ചായത്ത് മുൻ പ്രസിഡന്റുമായ ഹാരീസും എം.എൽ.എയും തമ്മിൽ തർക്കമുണ്ടയി. പൊതുവിദ്യാഭ്യാസ വകുപ്പിന് പരാതി നൽകുമെന്ന് പറഞ്ഞ് എം.എൽ.എ കുത്തിയിരുന്നു. ഇതിനിടെ പരാതിക്കാരനും സ്കൂൾ ജാഗ്രത സമിതി അംഗവും തമ്മിൽ തല്ലി.

പരിക്കേറ്റെന്ന് ആരോപിച്ച് എസ്.എം.സി ചെയർമാൻ പ്രശാന്ത്‌കുട്ടിയും, വാർഡുമെമ്പർ ഗീതുവും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. അമ്പലപ്പുഴ പൊലീസ് കേസെടുത്തു. സ്കൂളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും ഒരു ലോഡ് മണ്ണ് പോലും കടത്തിയിട്ടില്ലെന്നും പഞ്ചായത്ത് അംഗങ്ങൾ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA