
വർക്കല: പ്ലസ്ടു , ഡിഗ്രി വിദ്യാർത്ഥിനി-വിദ്യാർത്ഥികൾക്കായി "വിചിന്തനം"- സമ്മർ ക്യാമ്പ് മേയ് 1, 2, 3 തീയതികളിൽ വർക്കല നാരായണഗുരുകുലത്തിൽ നടക്കും. നാരായണഗുരുകുലം അദ്ധ്യക്ഷൻ ഗുരു മുനിനാരായണപ്രസാദിന്റെ നേതൃത്വത്തിൽ സ്വാമി ത്യാഗീശ്വരൻ, സ്വാമി തന്മയ, സ്വാമി മന്ത്രചൈതന്യ, മുസ്തഫ മൗലവി, ഡോ.പി.കെ. സാബു, ഡോ.ബി.സുഗീത, ഡോ.എസ്.കെ.രാധാകൃഷ്ണൻ, ഡോ.ആർ.സുഭാഷ്, ഡോ.എസ്.റാണി, ബ്രഹ്മചാരി ബിജോയ്സ് തുടങ്ങിയവർ വിദ്യാർത്ഥികളുമായി സംവദിക്കും. വിദ്യാർത്ഥികൾക്ക് താമസസൗകര്യവും ആഹാരവും ഗുരുകുലത്തിൽ ലഭിക്കും. പഠിക്കുന്ന ക്ളാസും പൂർണ മേൽവിലാസവും ഫോൺ നമ്പരും സഹിതം 15ന് മുൻപായി അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർ ഏപ്രിൽ 30നോ മേയ് ഒന്നിനോ രാവിലെ 8 മണിക്ക് മുൻപായി വർക്കല നാരായണ ഗുരുകുലത്തിൽ എത്തിച്ചേരണം. അപേക്ഷ അയയ്ക്കേണ്ട മേൽവിലാസം: മാനേജർ,നാരായണഗുരുകുലം,ശ്രീനിവാസപുരം പി.ഒ , വർക്കല, 695145. ഇമെയിൽ: gurukulavarkala@gmail.com, ഫോൺ: 8590068246, 9037755310
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |