
തിരുവനന്തപുരം: ആലപ്പുഴയിലെ 'രക്ഷാ പ്രവർത്തന"കേസ് അട്ടിമറിച്ചതിനെക്കുറിച്ചുള്ള എസ്.ഐ.ടി അന്വേഷണ റിപ്പോർട്ടിലെ തുടർ നടപടികളെക്കുറിച്ച് ഡി.ജി.പി നിയമോപദേശം തേടി. എ.ഡി.ജി.പി എം.ആർ അജിത്കുമാറിന് അട്ടിമറിയിൽ പങ്കുണ്ടെന്നതിന് തെളിവുകൾ സഹിതമാണ് എസ്.ഐ.ടിയുടെ റിപ്പോർട്ട്. ഇതിൽ എന്ത് നടപടിയെടുക്കണമെന്നാണ് നിയമോപദേശം തേടിയത്.
രണ്ടാഴ്ച മുൻപാണ് എസ്.ഐ.ടി അന്വേഷണ റിപ്പോർട്ട് ഡി.ജി.പിക്ക് കൈമാറിയത്. ഇതു വരെ റിപ്പോർട്ട് തനിക്ക് ലഭിച്ചിട്ടില്ലെന്നും ,നൽകേണ്ടത് ഡി.ജി.പി.യുടെ ഉത്തരവാദിത്തമാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |