SignIn
Kerala Kaumudi Online
Tuesday, 21 July 2026 8.36 PM IST

ക്വാണ്ടം ടെക് കമ്മ്യൂണിറ്റിക്ക് തുടക്കമായി

aa

തിരുവനന്തപുരം:ഐ.ടി.രംഗത്ത് കൂടുതൽ ശക്തമായ മുന്നേറ്റമുണ്ടാക്കാൻ സഹായിക്കുന്ന ക്വാണ്ടം ടെക് കമ്മ്യൂണിറ്റിക്ക് സംസ്ഥാനത്ത് തുടക്കമായി.

ടെക്നോപാർക്ക് കാമ്പസിൽ നടന്ന ചടങ്ങിൽ മന്ത്രി സി.പി.ജോൺ പുതിയ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ഐ.ടി.കമ്പനികളുടെ കൂട്ടായ്മയായ ജിടെക്കിന്റെ വിദ്യാർഥി നവീകരണ, പിയർലേണിംഗ് പ്ലാറ്റ്‌ഫോമായ മ്യൂലേണിന് കീഴിലാണ് ഇത് ആരംഭിച്ചത്.ക്വാണ്ടം കമ്പ്യൂട്ടിംഗ്, ക്വാണ്ടം കമ്മ്യൂണിക്കേഷൻ, ക്വാണ്ടം സെൻസിംഗ്, അനുബന്ധ സാങ്കേതികവിദ്യകൾ എന്നിവയിൽ താൽപ്പര്യമുള്ള പഠിതാക്കൾ, ഗവേഷകർ, പ്രൊഫഷണലുകൾ വ്യവസായികൾ എന്നിവരാണിതിലെ അംഗങ്ങൾ. ഒരേസമയം ഒന്നിലധികം അവസ്ഥകളിൽ നിലനിൽക്കാൻ സഹായിക്കുന്ന പുതിയ കമ്പ്യൂട്ടർ സാങ്കേതികവിദ്യയാണ് ക്വാണ്ടം കമ്പ്യൂട്ടിംഗ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA