SignIn
Kerala Kaumudi Online
Monday, 13 July 2026 3.31 AM IST

മണ്ണ് മൂന്ന് ദിവസത്തിനകം മാറ്റണം

kalladi-landslide

കൽപ്പറ്റ: കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലെ മണ്ണിടിച്ചിലിൽ രൂപപ്പെട്ട മണ്ണ് മൂന്ന് ദിവസത്തിനകം മാറ്റാൻ കരാർ കമ്പനിക്ക് നിർദ്ദേശം നൽകിയതായി മന്ത്രി ടി.സിദ്ദിഖ്. അപകടത്തിൽ റോഡിന് ഇരുവശങ്ങളിലേക്ക് ഇടിഞ്ഞ മണ്ണ്, കൂട്ടിയിട്ട മണ്ണ് എന്നിവ മാറ്റാനാണ് നിർദ്ദേശം. വയനാട് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

അപകടത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് അടിയന്തര സാമ്പത്തിക സഹായം നൽകാനും കമ്പനിയോട് ആവശ്യപ്പെട്ടു. മീനാക്ഷിപുഴയുടെ ഇരുവശങ്ങളിലും ചെക്ക് പോസ്റ്റ് ആരംഭിക്കും. അപകടമേഖലയിൽ പരിശോധന നടത്താൻ വിദഗ്ദ്ധ സമിതി ഇന്ന് വയനാട്ടിലെത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KALLADI LANDSLIDE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA