
□ആര് വന്നാലം സ്വീകരിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം:വികസന രാഷ്ട്രീയത്തിന്റെ ഭാഗമാവാൻ ആര് തയ്യാറായാലും സ്വീകരിക്കാൻ ബി.ജെ.പി തയ്യാറാണെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
സംസ്ഥാനത്ത് ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമായി എത്തിയ എഐഡിഎംകെ, എൻസിപി (അജിത് പവാർ), ന്യൂ ലേബർ പാർട്ടി, ആർഎൽഡി, ഭാരതീയ റിപ്പബ്ലിക്കൻ പാർട്ടി എന്നിവയെ സ്വാഗതം ചെയ്ത് വാവാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൻഡിഎയിൽ എല്ലാകാര്യങ്ങളും സുതാര്യമായിട്ടാണ് നടക്കുന്നത്..എം.ടി.രമേശ്, എസ് .സുരേഷ്, എ. എൻ .രാധാകൃഷ്ണൻ എന്നിവർ മത്സരിക്കാത്തത് പ്രവർത്തിക്കാൻ വേണ്ടിയാണ്. പണ്ട് കാലത്ത് ബിജെപി, സ്ഥാനാർത്ഥികളെ നോക്കി നടക്കുന്ന പാർട്ടിയായിരുന്നു. ഇന്ന് എല്ലാ മണ്ഡലങ്ങളിലും മൂന്നും നാലും പേർ കഴിവും യോഗ്യതയുമുള്ളവരാണ്. ബിജെപിയിൽ ഒരു ടീമായാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. അതിന് കൃത്യമായ സംവിധാനവും സംഘടനാ സിസ്റ്റവും ബിജെപിയിലുണ്ട്.
എഐഡിഎംകെ സംസ്ഥാന അധ്യക്ഷൻ ഹരി ബാബു, എൻസിപി സംസ്ഥാന അധ്യക്ഷൻ ഡോ.സജി പോത്തൻ തോമസ്, ഭാരതീയ റിപ്പബ്ലിക്കൻ പാർട്ടി സംസ്ഥാന അധ്യക്ഷൻ, ആർഎൽഡി സംസ്ഥന അധ്യക്ഷൻ ഷാഹിദ് അഹമ്മദ് എന്നിവരെ രാജീവ് ചന്ദ്രശേഖർ സ്വീകരിച്ചു.
ടി.എൻ.സുരേഷ്
ബി.ജെ.പിയിൽ
ആർജെഡി മുൻ സംസ്ഥാന സെക്രട്ടറിയും എസ്എൻഡിപി യോഗം കോവളം യൂണിയൻ പ്രസിഡന്റുമായ ടി.എൻ.സുരേഷ്, ഡിസിസി അംഗവും കരുവാളൂർ മുൻ പഞ്ചായത്ത് പ്രസിഡന്റുമായ പ്രകാശ് കുമാർ, കോന്നി തള്ളിത്തോട് പഞ്ചായത്ത് മെമ്പറും കോന്നി ഏരിയാ കമ്മിറ്റി അംഗവുമായ എം.ലാലാജി , യുവ ടെക്‌നോക്രാറ്റ് വിഷ്ണു സുരേന്ദ്രൻ, ദളിത് കൂട്ടായ്മ നേതാവ്ദ ദിനകർ കോട്ടക്കുഴി എന്നിവരും ഇന്നലെ ബിജെപിയിൽ ചേർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |