
ചേർത്തല: സ്ഥാനാർത്ഥികളെ ചൊല്ലിയുള്ള തർക്കം ഇത്രയും രൂക്ഷമായ ഘട്ടം കോൺഗ്രസിൽലുണ്ടായിട്ടില്ലെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ബി.ഡി.ജെ.എസ് അവസാന ഘട്ടം സ്ഥാനാർത്ഥികളെ ചേർത്തലയിൽ പ്രഖ്യാപിക്കുകയായിരുന്നു തുഷാർ.
സ്ഥാനാർത്ഥി തർക്കം തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടിയാകും. താൻ മത്സരിക്കാതിരുന്നത് എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള ചുമതലയുള്ളത് കൊണ്ടാണ്. എൽ.ഡി.എഫിലും യു.ഡി.എഫിലും സുധാകരൻമാരുടെ നിലപാട് പാർട്ടികൾക്ക് തിരിച്ചടിയാകും. രണ്ടു സുധാകരന്മാരും കേരള രാഷ്ട്രീയത്തിൽ ഒഴിവാക്കാൻ പറ്റാത്തവരാണ്. അമ്പലപ്പുഴയിലെ ജി.സുധാകരന്റെ സ്ഥാനാർത്ഥിത്വം എൽ.ഡി.എഫിനെ ബാധിക്കും. കുട്ടനാട് യു.ഡി.എഫിന്റേത് പേയ്‌മെന്റ് സീറ്റാണ്. ആ വസ്തുത അറിയാൻ വയ്യാത്ത ആലപ്പുഴക്കാരില്ല. ഇതിനു മുൻപുണ്ടായിരുന്ന എം.എൽ.എ പണം നൽകിയാണ് സീറ്റ് വാങ്ങിയതെന്ന് എല്ലാവർക്കും അറിയാം. ബി.ഡി.ജെ.എസിന്റെ സ്ഥാനാർത്ഥി സന്തോഷ് ശാന്തിയെ കുട്ടനാട്ടുകാർ വിജയിപ്പിക്കുമെന്നും തുഷാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |