
ന്യൂഡൽഹി: തർക്കങ്ങൾ കാരണം വൈകിയ കോൺഗ്രസിന്റെ 37 പേരുടെ രണ്ടാം സ്ഥാനാർത്ഥി പട്ടിക പുറത്ത്. ഇന്നലെ രാത്രി പുറത്തുവിട്ട പട്ടികയിൽ എം.പിമാരായ കെ. സുധാകരനും അടൂർ പ്രകാശും ആവശ്യപ്പെട്ട കണ്ണൂരും കോന്നിയിലും പകരം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കണ്ണൂരിൽ അഡ്വ. ടി.ഒ. മോഹനും കോന്നിയിൽ പ്രൊഫ. സതീഷ് കൊച്ചു പറമ്പിലും മത്സരിക്കും.
ലൈംഗികാരോപണ വിധേയനായ എൽദോസ് കുന്നപ്പിള്ളിക്ക് പെരുമ്പാവൂരിൽ സീറ്റില്ല. പകരം മനോജ് മൂത്തേടൻ മത്സരിക്കും. കൊച്ചിയിൽ ദീപ്‌തി മേരി വർഗീസിനെ ഒഴിവാക്കി ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന് ടിക്കറ്റ് നൽകി. ഇടുക്കിയിൽ റോയ് കെ. പൗലോസും ആർ.എസ്.പിയിൽ നിന്നെടുത്ത മട്ടന്നൂരിൽ ചന്ദ്രൻ തില്ലങ്കേരിയും മത്സരിക്കും.
കോൺഗ്രസ് മത്സരിക്കുന്ന 95 സീറ്റിൽ 47 സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പാർട്ടി പിന്തുണയ്‌ക്കുന്ന മൂന്ന് സ്വതന്ത്രർ ഒഴികെയുള്ള ബാക്കി 37 സീറ്റുകളാണ് ഇന്നലെ പ്രഖ്യാപിച്ചത്.
സ്ഥാനാർത്ഥി പട്ടിക
1. ഉദുമ-നീലകണ്ഠൻ, 2.തൃക്കരിപ്പൂർ-സന്ദീപ് വാര്യർ, 3.കല്യാശേരി-രാജീവൻ കപ്പച്ചേരി, 4.കണ്ണൂർ- അഡ്വ. ടി.ഒ. മോഹൻ, 5. മട്ടന്നൂർ-ചന്ദ്രൻ തില്ലങ്കേരി 6.പട്ടാമ്പി-ടി.പി. ഷാജി, 7.ഷൊർണ്ണൂർ-പി. ഹരിഗോവിന്ദൻ, 8.കുന്നംകുളം-പി.ടി. അജയ് മോഹൻ, 9. വടക്കാഞ്ചേരി-പി.എൻ. വൈശാഖ്, 10. പെരുമ്പാവൂർ-മനോജ് മൂത്തേടൻ, 11.കൊച്ചി-മുഹമ്മദ് ഷിയാസ്, 12. വൈപ്പിൻ-ടോണി ചമ്മിണി, 13.തൃപ്പൂണിത്തുറ-ദീപക് ജോയ്, 14.ഇടുക്കി-റോയ് കെ.പൗലോസ്, 15.ദേവികുളം-എഫ്.രാജ, 16.ഉടുമ്പൻചോല-സേനാപതി വേണു, 17.പീരുമേട്-സിറിയക് തോമസ്, 18.ഏറ്റുമാനൂർ-നാട്ടകം സുരേഷ്, 19.കാഞ്ഞിരപ്പള്ളി-റോണി കെ. ബേബി, 20.പൂഞ്ഞാർ-സെബാസ്റ്റ്യൻ എം.ജെ, 21.ആലപ്പുഴ-എ.ഡി. തോമസ്, 22.ചെങ്ങന്നൂർ-എബി കുര്യാക്കോസ്, 23.കായംകുളം-എം. ലിജു, 24.റാന്നി-പഴകുളം മധു, 25.ആറന്മുള-അബിൻ വർക്കി, 26.കോന്നി-സതീഷ് കൊച്ചുപറമ്പിൽ, 27.അടൂർ- അഡ്വ. ശാന്തകുമാർ, 28.ചടയമംഗലം-എം.എം. നസീർ, 29.വർക്കല-വർക്കല കഹാർ, 30.നെടുമങ്ങാട്-മീനാങ്കൽ കുമാർ, 31.വാമനപുരം-സുധീർഷാ പാലോട്, 32.കഴക്കൂട്ടം-ശരത്ചന്ദ്ര പ്രസാദ്, 33.നേമം-കെ.എസ്. ശബരീനാഥ്, 34.അരുവിക്കര-വി.എസ്. ശിവകുമാർ, 35.പാറശാല-നെയ്യാറ്റിൻകര സനൽ, 36.കാട്ടാക്കട-എം.ആർ.ബൈജു, 37.നെയ്യാറ്റിൻകര-എൻ. ശക്തൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |