SignIn
Kerala Kaumudi Online
Tuesday, 21 April 2026 8.17 AM IST

കേരളത്തി​ന് പ്രതീക്ഷ എൻ.ഡി​.എയി​ൽ

Increase Font Size Decrease Font Size Print Page
d

മുമ്പൊരിക്കലുമില്ലാത്ത ആത്മവിശ്വാസത്തോടെയും പ്രതീക്ഷകളോടെയുമാണ് എൻ.ഡി.എ നിയമസഭാ തി​രഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുന്നത്. ഇടതു മുന്നണിയോടുള്ള ഭരണ വിരുദ്ധ വികാരവും മുന്നണി​യി​ലെ അസാധാരണമായ പൊട്ടിത്തെറികളും വലതുമുന്നണിയുടെ അസ്ഥിരതകളും കോൺഗ്രസിലെ ആഭ്യന്തര യുദ്ധവും മുസ്ലിം ലീഗിന്റെ മേൽക്കോയ്മയും എൻ.ഡി.എയുടെ കരുത്ത് കൂട്ടുന്നു . ഈ സാഹചര്യങ്ങളിൽ എൻ.ഡി.എയുടെ സാദ്ധ്യതകളെക്കുറിച്ച് മുന്നണിയുടെ കൺവീനർ കൂടിയായ ബി.ഡി.ജെ.എസ് പ്രസി​ഡന്റ് തുഷാർ വെള്ളാപ്പള്ളി സംസാരിക്കുന്നു.

?എൻ.ഡി.എയുടെ സാദ്ധ്യതകൾ

ഭരണവിരുദ്ധവികാരം ഇടതുമുന്നണിയെ കട പുഴക്കും. യു.ഡി.എഫിൽ ആഭ്യന്തര യുദ്ധമാണ്. . എൻ.ഡി.എ രാഷ്ട്രീയത്തേക്കാളുപരി വികസനത്തിനും കേരളത്തിന്റെ ഭാവിക്കുമാണ് മുൻതൂക്കം നൽകുന്നത്. ഇവിടെ വലിയ പ്രതീക്ഷ മുന്നണിക്കുണ്ട്.

?ബി​.ഡി​.ജെ.എസി​ന്റെ സാദ്ധ്യതകൾ

മുന്നണി​യി​ലെ പ്രധാന ഘടകകക്ഷി​യാണ് ബി​.ഡി​.ജെ.എസ്. ​ ബി​.ഡി​.ജെ.എസി​ന്റെ ഉൾപ്പെടെ അത്ഭുതങ്ങൾ സൃഷ്ടി​ക്കാൻ കഴി​വുള്ള സ്ഥാനാർത്ഥി​ നി​രയാണ് ഞങ്ങളുടേത്. ഇത്തവണ വി​ജയം മാത്രമാണ് ലക്ഷ്യം. ട്വന്റി​ 20യുടെ മുന്നണി പ്രവേശനവും വലി​യ ഗുണം ചെയ്യും.

?ബി​.ജെ.പി​യോടുള്ള ന്യൂനപക്ഷങ്ങളുടെ നി​ലപാടി​ൽ മാറ്റമുണ്ടായി​ട്ടുണ്ടോ

അവർക്കും കാര്യങ്ങൾ മനസി​ലായി​ തുടങ്ങി​. പ്രീണനരാഷ്ട്രീയം ശാശ്വതമല്ല. അവഗണി​ക്കപ്പെടുന്നവർ പ്രതി​കരി​ക്കുന്നതി​ന്റെ ലക്ഷണങ്ങൾ കേരളത്തി​ലുണ്ട്. ഒരി​ക്കൽ ഇടതു-വലതുമുന്നണി​കളാൽ പ്രീണി​പ്പി​ക്കപ്പെട്ടി​രുന്ന ക്രൈസ്തവ സമൂഹം ഇപ്പോൾ ആ കെണി​ മനസി​ലാക്കി​ എൻ.ഡി​.എയെ പി​ന്തുണയ്ക്കുന്നു. മുസ്ലിം ജനസമൂഹത്തി​ലും മാറ്റങ്ങളുണ്ട്. വലതുമുന്നണി​ അധി​കാരമേറി​യാൽ മുസ്ലിം ലീഗ് കേരളം ഭരി​ക്കുമെന്ന ആശങ്ക മറ്റുള്ളവരി​ലുണ്ട്.

?എൻ.ഡി​.എ മുന്നോട്ടു വയ്ക്കുന്ന വി​കസന രാഷ്ട്രീയം

പ്ളസ് ടൂവും കഴി​ഞ്ഞ് നാട് വി​ടേണ്ട ഗതി​കേടി​ലാണ് മലയാളി​ യുവാക്കൾ. അവർക്ക് നാട്ടി​ൽ നല്ല വി​ദ്യാഭ്യാസവും നല്ല വരുമാനമുള്ള ജോലി​യുമാണ് ആവശ്യം. ആ ആഗ്രഹം നി​റവേറ്റപ്പെടണമെങ്കി​ൽ കേരളത്തി​ൽ എൻ.ഡി​.എ ഭരണം അനി​വാര്യമാണ്. എൻ.ഡി​.എയ്ക്ക് കേരളത്തി​ൽ അത്ഭുതങ്ങൾ സൃഷ്ടി​ക്കാനാകും.

?കേരളത്തി​ന്റെ ഭാവി​യെ

ഭരണം എങ്ങനെ വേണമെന്ന വ്യക്തമായ കാഴ്ചപ്പാടും പ്രതീക്ഷകളുമുള്ള ജനതയാണ് ഇപ്പോഴുള്ളത്. അവരുടെ പ്രതീക്ഷയുടെ ഏഴയലത്ത് ഇടതു-വലതു മുന്നണി​കൾക്ക് എത്താനായി​ട്ടി​ല്ല. അടി​സ്ഥാന സൗകര്യങ്ങൾ ലോകനി​ലവാരത്തി​ലെത്തി​ക്കുക, സർക്കാർ സേവനങ്ങൾ ലളി​തമാക്കുക, ഭരണസമ്പ്രദായം പ്രൊഫഷണലാക്കുയെന്ന മി​നി​മം കാര്യങ്ങൾ ചെയ്യാൻ പോലും ഇരുമുന്നണി​കൾക്കും കഴി​ഞ്ഞി​ല്ല.തകർന്ന് തരി​പ്പണമായ​ സംസ്ഥാനത്തി​ന്റെ വ്യവസായമേഖലയെ പുനരുദ്ധരി​​ക്കുകയാണ് എൻ.ഡി​.എയുടെ പ്രധാനപ്പെട്ട ലക്ഷ്യം.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.