
തിരുവനന്തപുരം: ന്യൂനപക്ഷമോർച്ച ദേശീയ വൈസ് പ്രസിഡന്റും കോട്ടയം ജില്ലാ മുൻ പ്രസിഡന്റുമായ നോബിൾ മാത്യുവിനെതിരെയുള്ള അച്ചടക്ക നടപടി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പിൻവലിച്ചു.നോബിൾ മാത്യുവിന്റെ ഖേദപ്രകടനം പരിഗണിച്ചാണ് നടപടി. കേന്ദ്രമന്ത്രി ജോർജ് കുര്യനെ കാഞ്ഞിരപ്പള്ളിയിൽ സ്ഥാനാർത്ഥിയാക്കിയതിനെതിരെ പരസ്യപ്രതികരണം നടത്തുകയും കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതിനു പിന്നാലെയാണ് നോബിളിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്.
പാർട്ടിക്ക് വേണ്ടി ദീർഘകാലമായി കഷ്ടപ്പെടുന്നവരെയും 'വെള്ളം കോരുന്നവരെയും വിറക് വെട്ടുന്നവരെയും' തഴഞ്ഞ് പുറത്തുനിന്നുള്ളവർക്ക് സീറ്റ് നൽകുന്ന രാഷ്ട്രീയ നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്ന് നോബിൾമാത്യു ആരോപിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |