
നെടുമ്പാശേരി: സി.പി.എമ്മിൽ നിന്ന് ഒട്ടേറെ നേതാക്കൾ യു.ഡി.എഫിനായി മത്സരിക്കാൻ സന്നദ്ധമായിട്ടുണ്ടെങ്കിലും, കോൺഗ്രസിലുള്ളവർക്കും സീറ്റ് കൊടുക്കാൻ വിഷമിക്കുന്നതിനാലാണ് കൂടുതൽ വിസ്മയം വേണ്ടെന്നു വച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
കള്ള പ്രചാരണം നടത്തിയിട്ടും യു.ഡി.എഫിൽ ഐക്യത്തോടെ സീറ്റ് ധാരണയുണ്ടാക്കാൻ കഴിഞ്ഞു. 95 സീറ്റും കോൺഗ്രസിന് ലഭിച്ചു. പിണറായി വിജയൻ പോക്കറ്റിൽ നിന്ന് കടലാസെടുത്ത് സ്ഥാനാർത്ഥികളുടെ പേര് പറയുന്നതു പോലെ വി.ഡി. സതീശൻ കടലാസെടുത്താൽ കോൺഗ്രസിൽ നടക്കില്ല.. അതുകൊണ്ടാണ് ശരിയായ ചർച്ചകൾക്കും വിലയിരുത്തലുകൾക്കും സമയം വേണ്ടി വരുന്നത്.പിണറായി സർക്കാരിനെ ജനങ്ങളുടെ മന:സാക്ഷിക്കോടതി വിചാരണ ചെയ്യും. 25 വർഷത്തെ തുടർ ഭരണമാണ് ബംഗാളിൽ സി.പി.എമ്മിനെ നശിപ്പിച്ചതെങ്കിൽ 10 വർഷം കൊണ്ട് കേരളത്തിൽ പാർട്ടി തകരുകയാണ്. വിവിധ ജില്ലകളിൽ മുതിർന്ന നേതാക്കളുടെ നേതൃത്വത്തിലാണ് പിണറായിയുടെ ഏകാധിപത്യത്തിനെതിരെ സംഘടിക്കുന്നതെന്നും സതീശൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |