SignIn
Kerala Kaumudi Online
Tuesday, 21 April 2026 10.48 AM IST

2834 സിവിൽ സർവീസ് തസ്‌തികകളിൽ ആളില്ല

Increase Font Size Decrease Font Size Print Page
d

ന്യൂഡൽഹി: സിവിൽ സർവീസിൽ ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് വിഭാഗങ്ങളിൽ 2834 തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നതായി കേന്ദ്ര പേഴ്സണൽ മന്ത്രാലയം ലോക്‌സഭയിൽ അടൂർ പ്രകാശ് എം.പിയെ അറിയിച്ചു.

​ഐ.എ.എസിൽ അനുവദിക്കപ്പെട്ട 6877 തസ്തികകളിൽ 5577 പേർ മാത്രമാണ് നിലവിൽ സർവീസിലുള്ളത്. 5099 ഐ.പി.എസ് തസ്തികകളിൽ 4594 പേരും 3193 ഐ.എഫ്.എസ് തസ്തികകളിൽ 2164 പേരുമാണ് ജോലിയിലുള്ളത്.

​സിവിൽ സർവീസ് ഒഴിവുകൾ നികത്തുന്നത് നിരന്തര പ്രക്രിയയാണെന്നും ഓരോ വർഷവും സംസ്ഥാനങ്ങളിലെ ഭരണപരമായ ആവശ്യങ്ങളും സ്ഥാനക്കയറ്റ സാധ്യതകളും പരിഗണിച്ച് നിയമനങ്ങൾ നടത്തുന്നുണ്ടെന്നും കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് മറുപടിയിൽ വ്യക്തമാക്കി. അഞ്ചു വർഷം കൂടുമ്പോൾ നടക്കുന്ന കേഡർ റിവ്യൂ പ്രക്രിയയിലൂടെ ഒഴിവുകളും ഭാവിയിലെ ആവശ്യങ്ങളും വിലയിരുത്തും.

TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.