
പ്ലസ് ടുവിനു ശേഷം ബിരുദ കോഴ്സുകൾ കണ്ടെത്താനുള്ള തിരക്കിലാണ് വിദ്യാർത്ഥികൾ. ത്രിച്ചി, ചെന്നൈ, കുംഭകോണം എന്നിവിടങ്ങളിൽ ഒഫ് ക്യാമ്പസുകളുണ്ട്. ബിരുദ കോഴ്സുകളിലേറെയും മൾട്ടിടാസ്‌കിംഗ് കോഴ്സുകളാണ്.തഞ്ചാവൂരിലെ ശാസ്ത്ര ഡീംഡ് യൂണിവേഴ്സിറ്റിയിൽ ബി.ടെക്, ഇന്റഗ്രേറ്റഡ് നിയമ പ്രോഗ്രാം, ബിരുദ,ബിരുദാനന്തര കോഴ്സുകൾക്ക് എന്നിവയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്രവേശനം പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. ഓൺലൈനായി അപേക്ഷിക്കാം. എം.എസ്‌സി,എം.കോം,എം.സി.എ പ്രോഗ്രാമുകളുമുണ്ട്. ബി.ബി.എ/ബി.കോം ഇക്കണോമിക്സ് & പബ്ലിക് പോളിസി,ബി.ബി.എ കമ്പ്യൂട്ടർ അപ്ലിക്കേഷൻ കോഴ്സുകൾ ശാസ്ത്ര യൂണിവേഴ്സിറ്റിയിലുണ്ട്. ഇന്ന് വരെ അപേക്ഷിക്കാം.www.sasthra.edu.
ജെ.എസ്.എസ് യൂണിവേഴ്സിറ്റി @ മൈസൂർ
മൈസൂരിലെ ജെ.എസ്.എസ് എം.എഡ് യൂണിവേഴ്സിറ്റിയിൽ ബിരുദ,ബിരുദാനന്തര,ഡോക്ടറൽ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. മെഡിക്കൽ,ഡെന്റൽ,അലൈഡ് ഹെൽത്ത്,ഫാർമസി,ലൈഫ് സയൻസ്, യോഗ എന്നിവയിൽ ബിരുദ,ഡിപ്ലോമ പ്രോഗ്രാമുകളുണ്ട്. യോഗയിൽ ബി.എസ്‌സി,എം.എസ്‌സി,സർട്ടിഫിക്കറ്റ് കോഴ്സുകളുണ്ട്.എം.ബി.എ,ബി.ബി.എ ഹോസ്പിറ്റൽ &ഹെൽത്ത് സിസ്റ്റം മാനേജ്‌മെന്റ്, ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ,പി.എച്ച്ഡി പ്രോഗ്രാമുകളുണ്ട് www.jssuni.edu
ഡിജിറ്റൽ ബിസിനസ് & എന്റർപ്രണർഷിപ്പ് @ ഐ.ഐ.എം,ബംഗളൂരു
ബംഗളൂരു ഐ.ഐ.എമ്മിൽ ബി.ബി.എ ഇൻ ഡിജിറ്റൽ ബിസിനസ്സ് &എന്റർപ്രണർഷിപ്പ് പ്രോഗ്രാമിന് പ്ലസ്‌ടുവിൽ 60ശതമാനം മാർക്ക് ലഭിക്കുന്നവർക്ക് അപേക്ഷിക്കാം. സി.യു.ഇ.ടി,ജെ.ഇ.ഇ സ്‌കോറുള്ളവർക്കും അപേക്ഷിക്കാം. ജൂൺ 17വരെ അപേക്ഷിക്കാം.www.iimb.ac.in
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |