
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കാനടക്കം പൊലീസിന് നാല് കോടി രൂപ അനുവദിച്ച് ഇലക്ഷൻ വകുപ്പ്. സുരക്ഷാചെലവിനായി 150 കോടിയെങ്കിലും വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. പ്രാരംഭ ചെലവുകൾക്കായാണ് നാലു കോടി അനുവദിച്ചത്. പഴുതടച്ച സുരക്ഷയൊരുക്കാൻ 120 കമ്പനി കേന്ദ്രസേനയെത്തും. കേന്ദ്രസേനയുടെ താമസം, ഭക്ഷണം, യാത്ര, വിന്യാസം, മടക്കയാത്ര എന്നിവയ്ക്കെല്ലാമുള്ള ചെലവ് പൊലീസ് വഹിക്കും. പിന്നീടിത് കേന്ദ്രം തിരികെ നൽകും. വിമുക്തഭടന്മാരും വിരമിച്ചവരുമടക്കം 10,000 സ്‌പെഷ്യൽ പൊലീസ് ഓഫീസർമാരുമുണ്ടാവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |