
തൊടുപുഴ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ അനുകൂലിച്ച് തൊടുപുഴയിൽ ഫ്ലക്സ് ബോർഡുകൾ. തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസായ രാജീവ് ഭവന് എതിർവശത്തും നഗരത്തിനടുത്ത് കുന്നം ജംഗ്ഷനിലുമാണ് കഴിഞ്ഞ ദിവസം ഫ്ളെക്സുകൾ പ്രത്യക്ഷപ്പെട്ടത്. 'ജനനായകൻ സതീശന് അഭിവാദ്യങ്ങൾ,ടീം യു.ഡി.എഫ് " എന്നാണ് രാജീവ് ഭവന് മുമ്പിലുള്ള ഫ്ലെക്സിലുള്ളത്. കുന്നത്ത് സ്ഥാപിച്ചിരിക്കുന്ന ഫ്ളെക്സിൽ-'പട നയിച്ചവൻ നാട് നയിക്കും നിലപാടിന്റെ രാജകുമാരന് അഭിവാദ്യങ്ങൾ" എന്നാണ് എഴുതിയിരിക്കുന്നത്. രണ്ടിടത്തും ടീം യു.ഡി.എഫിന്റെ പേരിലാണ് സതീശൻ അനുകൂല ഫ്ലക്സുകൾ സ്ഥാപിച്ചിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |